Shine Tom Chacko: ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

Shine Tom Chacko Enter Flight Cockpit: മടങ്ങുന്നതിനിടയിലാണ് ഷൈൻ വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതും അധികൃതർ കയ്യോടെ പിടികൂടിയതും

Written by - Zee Malayalam News Desk | Last Updated : Dec 10, 2022, 06:02 PM IST
  • തിരിച്ചു മടങ്ങുന്നതിനിടയിലാണ് ഷൈൻ വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചത്
  • അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു
  • താരത്തിനൊപ്പമുണ്ടായിരുന്നവർ ഇതേ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങി
Shine Tom Chacko: ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

ദുബായ്: നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു.  ദുബായ് വിമാനത്താവളത്തിൽവച്ചാണ് സംഭവം. കോക്ക്പിറ്റിലേക്ക് തള്ളി കയറാൻ ശ്രമിക്കുന്നതിനിടെ താരത്തിനെ എയർലൈൻസ് അധികൃതർ പുറത്താക്കുകയായിരുന്നു. ഷൈൻറെ പുതിയ ചിത്രമായ ഭാരത സർക്കസിന്റെ  പ്രമോഷൻ ചടങ്ങിന് ദുബായിലേക്ക് പോയതായിരുന്നു താരം.

തിരിച്ചു മടങ്ങുന്നതിനിടയിലാണ് ഷൈൻ വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതും അധികൃതർ കയ്യോടെ പിടികൂടിയതും.അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. എന്നാൽ താരത്തിനൊപ്പമുണ്ടായിരുന്ന മറ്റുള്ളവർ ഇതേ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയെന്നാണ് വിവരം. 

ALSO READ: Unni Mukundan Controversy: ബാലക്ക് പണം നൽകി; ബാങ്ക് രേഖകൾ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

സോഹൻസീനു ലാൽ സംവിധാനം ചെയ്ത്  ഷൈൻ ടോം ചാക്കോ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവർ അഭിനയിക്കുന്ന ചിത്രമാണ് ഭാരത് സർക്കസ്.ഡിസംബർ ഒൻപതിനാണ് ചിത്രം തിയറ്ററുകളിലെത്തിയത്. താരതമ്യേനെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നു ലഭിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News