Kochi : തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായ സംഘർഷം സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചയായിരുന്നു. ഷൈൻ ടോം ചാക്കോ നാട്ടുകാരനെ തല്ലി എന്നായിരുന്നു ആരോപണം. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി ഷൈൻ ടോം ചാക്കോ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പട എന്ന ചിത്രത്തിന്റെ പ്രദർശനത്തിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു നടൻ സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആളെ തല്ലിയ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്ന് ഷൈൻ തന്നെയാണ് മാധ്യമങ്ങളോട് തിരക്കിയത്. "ഈ കാലും വെച്ച് ഞാൻ ആരെയെങ്കിലും തല്ലുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ" എന്നായിരുന്നു ഷൈനിന്റെ മറുപടി. തല്ലില്ല.. മിനിമം ഞാൻ കൊല്ലും. ഇനി ഞാൻ കൊല്ലുമെന്ന് എഴുതി വിടരുത് എന്നും ഷൈൻ മാധ്യമങ്ങളോട് പറഞ്ഞു.  മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു സംഘർഷം. പൊലീസ് ഇടപ്പെട്ട് പ്രശ്‌നം ഉടൻ തന്നെ പരിഹരിക്കുകയും ചെയ്തിരുന്നു. 


ALSO READ: Kurukkan Movie : വിനീത് ശ്രീനിവാസനും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; കുറുക്കന്റെ പ്രീ പ്രൊഡക്ഷൻ തുടങ്ങി


"ലവ്" എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തല്ലുമാല’. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിഖ് ഉസ്മാനാണ് നിർമാണം. കല്യാണി പ്രിയദർശനാണ് ചിത്രത്തിലെ നായിക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.