രജനികാന്ത് ചിത്രമായ ജയിലര്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം ഭേദിച്ച് മുന്നേറുകയാണ്. തിയേറ്ററുളില്‍ കത്തിപ്പടര്‍ന്ന ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് മോഹന്‍ലാലും കന്നഡയില്‍ നിന്ന് ശിവ രാജ്കുമാറും കാമിയോ റോളില്‍ എത്തിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രജനികാന്ത് മാസ് കഥാപാത്രമായെത്തിയ ചിത്രത്തില്‍ ശിവ രാജ്കുമാറിന്റെ നരസിംഹ എന്ന കഥാപാത്രം തിയേറ്ററുകളില്‍ തീയായിരുന്നു. ഏതാനും മിനിട്ടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും പ്രേക്ഷകരുടെ കൈയ്യടി വാങ്ങാന്‍ ശിവ രാജ്കുമാറിനായി. ജയിലറിലൂടെ മലയാളികള്‍ക്കിടയിലും ശിവ രാജ്കുമാറിന് വലിയ ആരാധകരെ സ്വന്തമാക്കാനായി.


ALSO READ: ജയിലറിന് 'എ' സർട്ടിഫിക്കറ്റ് നൽകണം; ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി


ഇപ്പോള്‍ ഇതാ ശിവ രാജ്കുമാര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പൃഥ്വിരാജിന്റെ പുതിയ ചിത്രത്തില്‍ ശിവ രാജ്കുമാര്‍ അഭിനയിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ശിവ രാജ്കുമാര്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. പൃഥ്വിരാജിനെ തനിയ്ക്ക് ഏറെ ഇഷ്ടമാണെന്നും സിനിമയുടെ പേര് അറിയില്ലെങ്കിലും അത് സംഭവിക്കുകയാണെന്നുമാണ് ശിവ രാജ്കുമാര്‍ പറഞ്ഞത്. വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 


കന്നഡയിലെ സൂപ്പര്‍ താരമായ ശിവരാജ് കുമാര്‍ പൃഥ്വിരാജിന്റെ ഏത് ചിത്രത്തിലായിരിക്കും അഭിനയിക്കുക എന്ന് അറിയാന്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. ഒരു സൂപ്പര്‍ താരത്തെ കൂടി എല്‍-2ല്‍ എത്തിക്കുമെന്ന് പൃഥ്വിരാജ് മുമ്പ് പറഞ്ഞിരുന്നു. ഇതോടെ മോഹന്‍ലാലിന്റെ മാസ് കഥാപാത്രത്തിന് ഒപ്പം ശിവരാജ് കുമാറിനെയും എമ്പുരാനില്‍ കാണാനാകുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അതേസമയം, ഹോംബാലെ ഫിലിംസ് ഒരുക്കുന്ന ടൈസണ്‍ എന്ന പൃഥ്വി ചിത്രത്തിലാകും ശിവരാജ് കുമാര്‍ പ്രത്യക്ഷപ്പെടുക എന്ന് വിലയിരുത്തുന്നവരുമുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.