ജയിലറിന് 'എ' സർട്ടിഫിക്കറ്റ് നൽകണം; ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി

ഇതേ ചിത്രത്തിന് യുഎസിലും യുകെയിലും എ (മുതിർന്നവർക്ക് മാത്രം) സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 12:53 PM IST
  • 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സിനിമ കാണാൻ അനുവാദം നൽകുന്നതാണ് യുഎ സർട്ടിഫിക്കറ്റ്
  • ജയിലിനുള്ളിൽ ഒരു കുറ്റവാളിയുടെ ചെവി മുറിക്കുന്നതും ഭീകര വയലൻസിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹർജിയിലുണ്ട്
  • അഭിഭാഷകൻ എം എൽ രവിയാണ് കേസ് ഫയൽ ചെയ്തത്
ജയിലറിന് 'എ' സർട്ടിഫിക്കറ്റ് നൽകണം; ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി

ചെന്നൈ: ജയിലർ സിനിമയുടെ യുഎ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ഇത് സംബന്ധിച്ച്  സെൻട്രൽ ബോർഡ്  ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ പറയുന്നു.കുട്ടികൾക്ക് കാണാൻ അനുയോജ്യമല്ലാത്ത നിരവധി അക്രമ രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ എം എൽ രവിയാണ് കേസ് ഫയൽ ചെയ്തത്.

ഇതേ ചിത്രത്തിന് യുഎസിലും യുകെയിലും എ (മുതിർന്നവർക്ക് മാത്രം) സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഹർജിയിൽ പറയുന്നു. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ മാർഗ നിർദ്ദേശത്തോടെ സിനിമ കാണാൻ അനുവാദം നൽകുന്നതാണ് യുഎ സർട്ടിഫിക്കറ്റ്.
 
ചിത്രത്തിലെ ഒരു സീനിൽ വില്ലൻ ആളുകളെ തലകീഴായി തൂക്കിയിടുകയും ചുറ്റിക ഉപയോഗിച്ച് തലയിടിക്കുകയും മറ്റൊരു രംഗത്തിൽ നായകൻ ഒരാളെ ശിരഛേദം ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ഹർജിക്കാരൻ സത്യവാങ്മൂലത്തിൽ പറയുന്നു.

മറ്റൊരു രംഗത്തിൽ, നായകൻ ജയിലിനുള്ളിൽ ഒരു കുറ്റവാളിയുടെ ചെവി മുറിക്കുന്നതും ഭീകര വയലൻസിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഹർജിയിലുണ്ട്. ഫിലിം സർട്ടിഫിക്കേഷൻ സംബന്ധിച്ച സിബിഎഫ്സി മാർഗ്ഗനിർദ്ദേശങ്ങളിൽ അക്രമം പോലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ മഹത്വവത്കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ബോർഡ് ആവശ്യപ്പെടുന്നുവെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.

യുഎ സർട്ടിഫിക്കേഷൻ റദ്ദാക്കണമെന്ന തന്റെ ഹർജി കോടതി പരിഗണിക്കുന്നതുവരെ തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് എസ് വി ഗംഗാപൂർ വാല, ജസ്റ്റിസ് പി ഡി ആദികേശവാലു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് അടുത്തയാഴ്ച ഹർജി പരിഗണിക്കും.

സിബിഎഫ്സി ചെയർമാനെയും ചെന്നൈയിലെ റീജിയണൽ ഓഫീസറെയും കൂടാതെ ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സ്, സംവിധായകൻ നെൽസൺ ദിലീപ് കുമാർ എന്നിവരും പൊതുതാൽപര്യ ഹർജിയിൽ എതിർകക്ഷികളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News