ശബരിമലയിൽ നാദവിസ്മയം തീർത്ത് ഡ്രം മാന്ത്രികൻ ശിവമണി
കഴിഞ്ഞ മൂന്നു വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ശിവമണി അയ്യപ്പ സന്നിധിയിൽ വീണ്ടും തന്റെ മാന്ത്രിക സംഗീതം അവതരിപ്പിച്ചത്
ശബരി സന്നിധിയിൽ ഭക്തിയുടെ സംഗീത തിരയിളക്കി ഡ്രം മാന്ത്രികൻ ശിവമണി. സോപാന സംഗീതവും പാശ്ചാത്യ സംഗീതവും ശിവമണിയുടെ നാദവിസ്മയത്തിൽ അവതരിപ്പിച്ചു. സംഗീതത്തിന് മാറ്റ് കൂട്ടാൻ കൂട്ടിന് ഭക്തജന സാഗരവും തടിച്ചുകൂടി.
ശംഖുവിളിയോടെ സന്നിധാനം ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ ഇന്നലെ വൈകിട്ട് 10 മണിയോടെയാണ് സംഗീത വിരുന്ന് നടന്നത്. കഴിഞ്ഞ മൂന്നു വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ശിവമണി അയ്യപ്പ സന്നിധിയിൽ വീണ്ടും തന്റെ മാന്ത്രിക സംഗീതം അവതരിപ്പിച്ചത്. കൂട്ടിന് മലയാളികളുടെ പ്രിയ ഗായകൻ വിവേക് ആനന്ദും കീ ബോർഡുമായി പ്രകാശ് ഉള്ളിയേരിയും സംഘവും നാദവിസ്മയത്തിൽ പങ്കുചേർന്നു.
നീണ്ട ഇടവേളക്കുശേഷം അയ്യപ്പനെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, എല്ലാവരും അയ്യനെ കണ്ട് സന്തോഷത്തോടെ മലയിറങ്ങണമെന്നും ശിവമണി പറഞ്ഞു. 1984 മുതല്‍ തുടര്‍ച്ചയായി മണ്ഡലകാലത്ത് ശിവമണി ശബരിമല സന്ദർശനം നടത്താറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...