ജന്മനാളിനെ ചൊല്ലിയുള്ള അന്ധവിശ്വാസങ്ങൾക്കെതിരായുള്ള ദി ചേഞ്ചസ് എന്ന ഷോർട്ട് ഫിലിം മികച്ച പ്രേക്ഷക ശ്രദ്ധ നേടുന്നു. ശാസ്ത്രം പുരോഗമിച്ചിട്ടും അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്വന്തം മകളുടെ സിസേറിയൻ പൂരാടം നാളിൽ നടത്താൻ പാടില്ലെന്ന് പറഞ്ഞ് പിടിവാശി പിടിക്കുന്ന ഒരു അച്ഛൻ അശുപത്രിയിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഈ ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം. കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ റെജി ദിവാകർ ആണ് യഥാർത്ഥ സംഭവത്തെ ആധാരമാക്കി ഈ ഷോർട്ട് ഫിലിമിന്റെ കഥയും തിരക്കഥയും രചിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രിഷ് പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തത് ചലച്ചിത്ര സംവിധായകനായ അഭിലാഷ് എസ് ആണ്. അഭിരാം ഛായാഗ്രഹണവും അജിത് ഉണ്ണിക്കൃഷ്ണൻ എഡിറ്റിംഗും ക്രിസ്പിൻ കുര്യാക്കോസും എബിൻ മാത്യുവും ചേർന്ന് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും കെൻസ് സൗണ്ട് ഇഫക്ട്സും വിഷ്ണു നായർ പോസ്റ്റർ ഡിസൈനിംഗും നിർവ്വഹിച്ചു. അച്ചു ബാബു അസോസിയേറ്റ് ഡയറക്ടർ, അഭിരാം അഭിലാഷ്, ബാസ്റ്റിൻ, ദേവ് വിനായക് എന്നിവരാണ് അസിസ്റ്റന്റ് ഡയറക്ടർമാർ.


ALSO READ: വോയ്‌സ് ഓഫ് സത്യനാഥൻ വരുന്നു; റിലീസ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ


ചലച്ചിത്ര താരങ്ങളായ പി.ആർ ഹരിലാൽ, സതീഷ് കല്ലക്കുളം, മഞ്ജു മാത്യു, ഇവർക്കൊപ്പം കാരിത്താസ് ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. റെജി ദിവാകർ, ഡോ. ജോ ജോ ജോസഫ്, ഡോ. സദാശിവൻ, ഡോ. ജോസഫ് സെബാസ്റ്റ്യൻ, ഡോ. ആനന്ദ്, രാജശ്രീ, ജ്യോതിഷ് ലൂക്കോസ്, മാസ്റ്റർ മുഹമ്മദ് ഫായിസ് തുടങ്ങിയവരും അഭിനയിച്ചിരിക്കുംന്നു. പി ആർ ഓ - എ.എസ്. ദിനേശ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.