അജി ജോൺ, ഐ.എം വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പയസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സിദ്ദി'. ക്രൈം ത്രില്ലർ വിഭാ​ഗത്തിൽപെടുന്ന ചിത്രം ഒക്ടോബർ ഏഴിന് തിയേറ്ററിൽ റിലീസിനെത്തുന്നു. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാർത്തിക് എസ് നായർ ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം പണ്ഡിറ്റ് രമേഷ് നാരായൺ നിർവഹിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. എഡിറ്റർ- അജിത് ഉണ്ണികൃഷ്ണൻ, ലൈൻ പ്രൊഡ്യൂസർ- അഡ്വക്കേറ്റ് കെ.ആർ ഷിജുലാൽ, പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ എസ്.കെ, കല- ബനിത് ബത്തേരി, വസ്ത്രാലങ്കാരം- ഭക്തൻ മങ്ങാട്, മേക്കപ്പ്-സുധി സുരേന്ദ്രൻ, പി.ആർ.ഒ- പി. ശിവപ്രസാദ്, സ്റ്റിൽസ്-സാബു കോട്ടപ്പുറം, പരസ്യകല- ആന്റണി സ്റ്റീഫൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Saturday Night: വിജയ് യേശുദാസിന്റെ ശബ്ദത്തിൽ നിലാതുമ്പി നീ!!! 'സാറ്റർഡേ നൈറ്റി'ലെ ലിറിക്ക് വീഡിയോ ​ഗാനം


നിവിൻ പോളി, അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലെ പുതിയ ​ഗാനമെത്തി. 'നിലാത്തുമ്പി നീ' എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്. വിജയ് യേശുദാസ് ആണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ജേക്ക്സ്‌ ബിജോയ് ആണ് ​ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. പ്രേമം എന്ന ചിത്രത്തിലെ മലരേ എന്ന പാട്ടിന് ശേഷം നിവിൻ - വിജയ് യേശുദാസ് കോമ്പോയിലെത്തിയ പാട്ട് ഇതിനോടകം പ്രേക്ഷകർ സ്വീകരിച്ച് കഴിഞ്ഞു. 'കായംകുളം കൊച്ചുണ്ണി' എന്ന ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. 


Also Read: "പ്രിയപ്പെട്ടവർക്കൊപ്പമുള്ള യാത്ര അതിനി എത്ര ദൂരമാണെങ്കിലും നമുക്ക് മടുക്കില്ല..അല്ലെ? ശ്രദ്ധ നേടി "എൻ സർഗ്ഗ സൗന്ദര്യമേ"


 


അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമ്മിക്കുന്നത്‌. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും 'സാറ്റർഡേ നൈറ്റ്‌' എന്നാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും ലഭിച്ച സൂചന. ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. നിവിന്റെ എന്റർടെയ്നിം​ഗ് ആയിട്ടുള്ള മറ്റൊരു കഥാപാത്രത്തെ വീണ്ടും കാണാനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, അന്തരിച്ച നടൻ പ്രതാപ്‌ പോത്തൻ, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു തുടങ്ങിയവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.