അജി ജോൺ, ഐഎം വിജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സിദ്ദിയിലെ പുതിയ ഗാനം പുറത്തുവിട്ടു. അപ്പപ്പപ്പോ എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഒരു പെപ്പി ഡാൻസ് ഐറ്റം ഗണത്തിൽപ്പെടുന്ന ഗാനമാണിത്. മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. രമേഷ് നാരായൺ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് സിഎൻ ശ്രീവത്സനാണ്. ചിത്രത്തിൻറെ ട്രെയ്‌ലറും, മാറ്റൊരു ഗാനവും പുറത്തുവിട്ടിരുന്നു.  പയസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING


മഹേശ്വരൻ നന്ദഗോപാലാണ് ചിത്രം നിർമ്മിക്കുന്നത്. അജി ജോൺ,ഐ എം വിജയൻ എന്നിവരെ കൂടാതെ രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വര്ഷം സെപ്റ്റംബറിൽ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.


ALSO READ: Sree Dhanya Catering Service : ബിരിയാണിയുമായി നാളെ 'ശ്രീ ധന്യ കാറ്ററിംഗ് സർവീസ്' എത്തുന്നു ; ജിയോ ബേബി ചിത്രത്തിന്റെ ടീസർ


കാർത്തിക് എസ് നായർ ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം പണ്ഡിറ്റ് രമേഷ് നാരായൺ നിർവഹിക്കുന്നു. മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. എഡിറ്റർ- അജിത് ഉണ്ണികൃഷ്ണൻ, ലൈൻ പ്രൊഡ്യൂസർ- അഡ്വക്കേറ്റ് കെ.ആർ ഷിജുലാൽ, പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ എസ്.കെ, കല- ബനിത് ബത്തേരി, വസ്ത്രാലങ്കാരം- ഭക്തൻ മങ്ങാട്, മേക്കപ്പ്-സുധി സുരേന്ദ്രൻ, പി.ആർ.ഒ- പി. ശിവപ്രസാദ്, സ്റ്റിൽസ്-സാബു കോട്ടപ്പുറം, പരസ്യകല- ആന്റണി സ്റ്റീഫൻസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ