SIIMA Awards 2022 : കുറുപ്പും മിന്നൽ മുരളിയും ജോജിയും നേർക്കുനേർ; സൈമ അവാർഡ്സ് നോമിനേഷനുകൾ പ്രഖ്യാപിച്ചു
SIIMA Awards 2022 Nominations : ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
SIIMA Awards 2022 : പത്താമത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിന്റെ (SIIMA) നോമിനേഷനുകൾ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലെ കഴിഞ്ഞ വർഷങ്ങളിലുള്ള നാല് തെന്നിന്ത്യൻ ഭാഷകളിലെയും നോമിനേഷനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലുതും ഏറ്റവുമധികം പ്രേക്ഷകരുള്ള ചലച്ചിത്ര അവാർഡ് ഷോയാണ് സൈമ. SIIMA ഇവന്റിന്റെ പത്താം പതിപ്പ് 2022 സെപ്റ്റംബർ 10, 11 തീയതികളിൽ ബെംഗളൂരുവിൽ വെച്ച് നടക്കും
മികച്ച ചിത്രം, സംവിധാനം, നടൻ, നടി, സഹനടൻ, സഹനടി, സംഗീത സംവിധാനം, ഗാനരചിയ്താവ്, ഗായകൻ, ഗായിക, നെഗറ്റീവ് കഥാപാത്രമായി മികച്ച പ്രകടനം, പുതുമുഖ നടൻ, പുതുമുഖ നടി, നവാഗത സംവിധായകൻ, നവാഗത നിർമാതാവ്, ഛായാഗ്രഹണം, ഹാസ്യതാരം എന്നീ വിഭാഗങ്ങളിലായിട്ടാണ് അവാർഡുകൾ നൽകുന്നത്. ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. www.siima.in ലും SIIMAയുടെ ഫേസ്ബുക്ക് പേജിലും ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങൾക്കും സിനിമകൾക്കും വോട്ട് ചെയ്യാം.
ALSO READ : Pushpa 2 : പുഷ്പരാജ് തിരികെയെത്തുന്നു; പുഷ്പ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പൂജ നാളെ
മലയാളത്തിൽ നിന്ന് മികച്ച ചിത്രത്തിനുള്ള 2021ലെ നോമിനേഷൻ നേടിയിരിക്കുന്നത്:
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, കുറുപ്പ്, മിന്നൽ മുരളി, തിങ്കളാഴ്ച നിശ്ചയം, ജോജി
മികച്ച നടനുള്ള നോമിനേഷൻ:
ടോവിനോ തോമസ് (മിന്നൽ മുരളി, കള ), ബിജു മേനോൻ ( ആർക്കറിയാം), ദുൽഖുർ സൽമാൻ ( കുറുപ്പ് ), ജയസൂര്യ (വെള്ളം), ഫഹദ് ഫാസിൽ (മാലിക് ), ജോജു ജോർജ് (നായാട്ട്)
മികച്ച നടിക്കുള്ള നോമിനേഷൻ:
പാർവ്വതി തിരുവോത്ത് (ആർക്കറിയാം), രജിഷ വിജയൻ (ലവ് ), ഐശ്വര്യ ലക്ഷ്മി (കാണെക്കാണെ), മംമത മോഹൻദാസ് (ഭ്രമം), ശോഭിത ധുലിപാല (കുറുപ് ), നിമിഷ സജയൻ (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ )
മികച്ച സംവിധായകനുള്ള നോമിനേഷൻ:
ജീത്തു ജോസഫ് (ദൃശ്യം 2), ദിലീഷ് പോത്തൻ (ജോജി ), സെന്ന ഹെഗ്‌ഡേ (തിങ്കളാഴ്ച നിശ്ചയം), ബേസിൽ ജോസഫ് ( മിന്നൽ മുരളി ), മഹേഷ് നാരായണൻ ( മാലിക് )
മികച്ച സഹനടനുള്ള നോമിനേഷൻ:
മൂർ (കള ), ചെമ്പൻ വിനോദ് ജോസ് (ചുരളി ), ശറഫുദ്ധീൻ (ആർക്കറിയാം ), മുരളി ഗോപി (ദൃശ്യം 2), ബാബു രാജ് (ജോജി )
മികച്ച സഹനടിക്കുള്ള നോമിനേഷൻ:
ഷെല്ലി കിഷോർ (മിന്നൽ മുരളി ), മഞ്ജു പിള്ള (ഹോം ), ഉണ്ണിമായ പ്രസാദ് (ജോജി ), ശ്രുതി രാമചന്ദ്രൻ (കാണെക്കാണെ), മമിത ബൈജു (ഖോ ഖോ)
മികച്ച സംഗീത സംവിധായകനുള്ള നോമിനേഷൻ:
ശുഷിൻ ശ്യാം (കുറുപ്പ്), ബിജിപാൽ (വെള്ളം ), റോണി റാഫേൽ (മരക്കാർ അറബിക്കടലിന്റെ സിംഹം), രഞ്ജിൻ രാജ് (കാണെകാണെ), ഹിഷാം അബ്ദുൽ വഹാബ്, ഗോവിന്ദ് വസന്ത(മധുരം)
മികച്ച ഗാനരചയിതാവിനുള്ള നോമിനേഷൻ:
അൻവർ അലി (പകലിരവുകൾ - കുറുപ്പ്), മനു മൻജിത് (ഉയിരേ - മിന്നൽ മുരളി), മുഹ്‌സിൻ പെരാരി (ഒരുത്തി - ഭീമന്റെ വഴി), നിധീഷ് നടേരി(ആകാശമായവളെ - വെള്ളം), വിനായക് ശശികുമാർ(പാൽനിലാവിന് - കാണെക്കാണെ).
മികച്ച പിന്നണി ഗായകനുള്ള നോമിനേഷൻ:
കെ എസ് ഹരിശങ്കർ (കാമിനി - അനുഗ്രഹീതൻ ആന്റണി), ഷഹബാസ് അമൻ( ആകാശമായവളെ - വെള്ളം), പ്രദീപ് കുമാർ( പരിമിത നേരം - മധുരം), എം ജി ശ്രീകുമാർ(ഇളവെയിൽ - മരക്കാർ), മിഥുൻ ജയരാജ് (ഉയിരേ - മിന്നൽ മുരളി)
മികച്ച പിന്നണി ഗായികക്കുള്ള നോമിനേഷൻ:
സിതാര കൃഷ്ണകുമാർ(പാൽനിലാവിന് - കാണെക്കാണെ), ശ്വേതാ മോഹൻ( മായകൊണ്ട് - ചതുർമുഖം), നേഹ നായർ( പകലിരവുകൾ - കുറുപ്പ്), സുജാത മോഹൻ(നീലാംബലെ - ദി പ്രീസ്റ്റ്), കെ എസ് ചിത്ര( തീരമേ - മാലിക്)
മികച്ച നെഗറ്റീവ് കഥാപാത്രത്തിനുള്ള നോമിനേഷൻ:
ഷൈൻ ടോം ചാക്കോ(കുറുപ്പ്), ജിനു ജോസഫ്( ഭീമന്റെ വഴി), ഇർഷാദ്(വൂൾഫ്), ദിലീഷ് പോത്തൻ(മാലിക്), ഗുരു സോമസുന്ദരം( മിന്നൽ മുരളി)
മികച്ച പുതുമുഖ നടനുള്ള നോമിനേഷൻ:
ദിനേശ് പി (നായാട്ട്), ജോജി മുണ്ടക്കയം(ജോജി), ജയ് ജെ ജെക്കറിട്ട് ( മരക്കാർ), അലക്സ് അലിസ്റ്റർ( ജോജി), സനൽ അമൻ( മാലിക്)
മികച്ച പുതുമുഖ നടിക്കുള്ള നോമിനേഷൻ:
അനഘ നാരായണൻ (തിങ്കളാഴ്ച നിശ്ചയം), ഗോപിക ഉദയൻ (കുഞ്ഞെൽദോ),
യാമ ഗിൽഗമെഷ് (നായാട്ട്), അജിഷ പ്രഭാകരൻ (തിങ്കളാഴ്ച നിശ്ചയം), ഫെമിന ജോർജ് (മിന്നൽ മുരളി)
മികച്ച നവാഗത സംവിധായനുള്ള നോമിനേഷൻ:
സാനു ജോൺ വർഗീസ് (ആർക്കറിയാം), തരുൺ മൂർത്തി (ഓപ്പറേഷൻ ജാവ), കാവ്യ പ്രകാശ് (വാങ്ക്), ജീവ കെ ജെ (റിക്‌റ്റർ സ്കെയിൽ 7.6 ), ചിദംബരം (ജാൻ എ മൻ)
മികച്ച നവാഗത നിർമ്മാതാവിനുള്ള നോമിനേഷൻ:
ഫ്രണ്ട്‌ലി പ്രൊഡക്ഷൻസ് (വെള്ളം), ചീർസ് എന്റർടൈൻമെന്റ് (ജാൻ എ മൻ), നേഷൻ വൈഡ് പിക്ചർസ് (തിരികെ), Zsazsa പ്രൊഡക്ഷൻസ് (ആഹാ)
മാൻകിൻഡ് സിനിമാസ്, സിമ്മെറ്ററി സിനിമാസ് ( ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
മികച്ച ഛായാഗ്രാഹകനുള്ള നോമിനേഷൻ:
മധു നീലകണ്ഠൻ (ചുരുളി), സാനു ജോൺ വർഗീസ്( മാലിക്), സമീർ താഹിർ (മിന്നൽ മുരളി), നിമിഷ് രവി (കുറുപ്പ്), ഷൈജു ഖാലിദ് (നായാട്ട്)
മികച്ച ഹാസ്യതാരത്തിനുള്ള നോമിനേഷൻ:
അജു വർഗീസ് (മിന്നൽ മുരളി), നസ്ല്ലെൻ കെ ഗഫൂർ (ഹോം), ബേസിൽ ജോസഫ് (ജാൻ എ മൻ), വിനയ് ഫോർട്ട് (മോഹൻ കുമാർ ഫാൻസ്), ജോണി ആന്റണി (ഹോം)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.