`സിൽക്ക്: സ്പൈഡർ സൊസൈറ്റി`; പുതിയ കൊറിയൻ സ്പൈഡർ വുമൻ വരുന്നു
Silk : Spider Society Series : സിൻഡി മൂൺ എന്ന കൊറിയൻ അമേരിക്കൻ ഒറിജിനായ ടീനേജ് പെൺകുട്ടിയാണ് സിൽക്ക്: സ്പൈഡർ സൊസൈറ്റിയുടെ കേന്ദ്ര കഥാപാത്രം.
സോണിയുടെ കയ്യിലെ തുറുപ്പ് ചീട്ടാണ് സ്പൈഡർമാൻ. ഒരു മാർവൽ കഥാപാത്രമാണെങ്കിലും സ്പൈഡർമാന്‍റെ റൈന്‍റ്സ് മുഴുവൻ സോണിയുടെ കയ്യിലാണുള്ളത്. സോണിക്ക് സ്പൈഡർമാൻ ചിത്രങ്ങൾ പോലെ മറ്റൊരു ചിത്രവും എളുപ്പത്തിൽ ലാഭം ഉണ്ടാക്കി കൊടുക്കാറില്ല. അതുകൊണ്ട് തന്നെ ആനിമേഷൻ ആയും ലൈവ് ആക്ഷനായും അവർ സ്പൈഡർമാനെ സ്ക്രീനിലെത്തിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്. സ്പൈഡർമാൻ നോ വേ ഹോമിന്‍റെ വമ്പൻ വിജയത്തിന് ശേഷം ഇപ്പോൾ വ്യത്യസ്തമായ ഒരു സ്പൈഡർമാൻ സീരീസുമായാണ് സോണി വരുന്നത്. സിൽക്ക്: സ്പൈഡർ സൊസൈറ്റി എന്നാണ് ഈ ടെലിവിഷൻ സീരീസിന്‍റെ പേര്.
വെറൈറ്റി ഡോട്ട്കോം എന്ന വെബ്സൈറ്റാണ് ഈ വാർത്ത ആദ്യമായി പുറത്ത് വിട്ടത്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഈ വാർത്ത ആരാധകർക്കിടയിൽ വലിയ ചർച്ചാ വിഷയം ആയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ വാർത്തയെ സംബന്ധിച്ച യാതൊരു വിവരങ്ങളും സോണി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. റൂമറുകൾ പ്രകാരം ഈ സീരീസ് എം.ജി.എം പ്ലസ് വഴി അമേരിക്കയിലും ആമസോൺ പ്രൈം വീഡിയോ വഴി ലോകമെമ്പാടും പുറത്തിറങ്ങും എന്നുമാണ് അറിയാൻ സാധിക്കുന്നത്. ഈ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇതുവരെ ലഭ്യമായിട്ടില്ല.
ALSO READ: Spiderman No Way Home OTT RElease : സ്പൈഡർമാൻ നോ വേ ഹോം നെറ്റ്ഫ്ലിക്സിൽ ഉടനെത്തുന്നു
ആരാണ് ഈ സിൽക്ക് എന്ന കഥാപാത്രം എന്ന് നോക്കാം. സിൻഡി മൂൺ എന്ന കൊറിയൻ അമേരിക്കൻ ഒറിജിനായ ടീനേജ് പെൺകുട്ടിയാണ് സിൽക്ക്: സ്പൈഡർ സൊസൈറ്റിയുടെ കേന്ദ്ര കഥാപാത്രം. പീറ്റർ പാർക്കറിന് സമാനമായി ഒരു റേഡിയോ ആക്ടീവ് സ്പൈഡർ കടിച്ചതിന് ശേഷമാണ് ഈ കുട്ടിക്ക് സൂപ്പർ പവറുകൾ ലഭിക്കുന്നത്. സിൽക്ക് എന്നാണ് ഈ കഥാപാത്രം അറിയപ്പെടുന്നത്. സോണിയുടെ സൂപ്പർ ഹിറ്റ് ആനിമേറ്റഡ് ചലച്ചിത്രമായ ഫിൽ ലോർഡും ക്രിസ് മില്ലറുമാണ് സിൽക്ക് സ്പൈഡർ സൊസൈറ്റിയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.
2014 ലാണ് സിൽക്ക് എന്ന കഥാപാത്രം ആദ്യമായി മാർവൽ കോമിക്സിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 8 വർഷങ്ങൾക്ക് ശേഷമാണ് സിൽക്ക് ചലച്ചിത്ര രൂപത്തിൽ പുറത്തിറങ്ങുന്നത്. മുൻപ് 2018 ൽ സിൻഡി മൂൺ എന്ന പേരിൽ ഈ കഥാപാത്രത്തിന്‍റെ ചലച്ചിത്രം നിർമ്മിക്കാൻ സോണി പ്ലാൻ ചെയ്തുവെങ്കിലും പിന്നീട് ഡ്രോപ്പ് ചെയ്തു. അതിന് ശേഷം ഇപ്പോഴാണ് സീരീസിന്‍റെ രൂപത്തിൽ സിൽക്കിന്‍റെ കഥ റിലീസിനൊരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...