Amrutam Gamay Ayyo Vayyaye : സ്നേഹക്കൂടുതലിന്റെ `അയ്യോ വയ്യായ്യേ` നിങ്ങൾ കേട്ടുവോ??? അമൃത സുരേഷ് ചോദിക്കുന്നു
Amritha Suresh ആദ്യമായി സംഗീത സംവിധാന ചെയ്ത ഗാനം അയ്യോ വയ്യായ്യേ (Ayyo Vayyaye) റിലീസ് ചെയ്തു.
Thiruvananthapuram : ഗായിക അമൃത സുരേഷ് (Amritha Suresh) ആദ്യമായി സംഗീത സംവിധാന ചെയ്ത ഗാനം അയ്യോ വയ്യായ്യേ (Ayyo Vayyaye) റിലീസ് ചെയ്തു. ഇന്നലെയാണ് ഗാനം വണ്ടർവോൾ എന്ന യുട്യൂബ് പേജിൽ റിലീസ് ചെയ്തത്.
"സ്നേഹക്കൂടുതലിന്റെ ഈ “ അയ്യോ വയ്യായേ " ഞാൻ സംഗീത സംവിധായക ആയ ആദ്യത്തെ ഗാനമാണ്" എന്നാണ് ഗാനത്തെ കുറിച്ച് അമൃത തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരിക്കുന്നത്.
'ജീവന്റെ ജീവനായി സ്നേഹിച്ചുയെങ്കിലും എന്തെ നീ എന്നെ അറിഞ്ഞില്ല' തുടങ്ങിയ അതിമനോഹരമായി സാധാരണ സംസാരഭാഷയിലാണ് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
"അയ്യോ വയ്യായേ ..... എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ട്ടാ.. ഇത്രയും ധാരാളം സ്നേഹം ... അയ്യോ വയ്യായ്യേ .... ഇത് തന്നെയാ ഈ പാട്ടിലും പറയുന്നേ ... സ്നേഹം കൊണ്ട് വയ്യാതെ ആയേ... എത്ര പറഞ്ഞാലും തീരാത്ത സ്നേഹമാണ് എനിക്ക് നിങ്ങളോട് എല്ലാരോടും.. നിങ്ങളുടെ സ്വന്തമായി എന്നെ കണ്ടതിനും, എന്റെ കൂടെ നിന്നതിനും , എനിക്ക് ധൈര്യം തന്നതിനും , എന്നെ Correct ചെയ്തതിനും.. അയ്യോ വയ്യായേ" എന്നാണ് ഗാനത്തിന്റെ ഒര ശകലം പങ്കുവെച്ച പോസ്റ്റിൽ അമൃതയുടെ കമന്റ് പിൻ ചെയ്തിരിക്കുന്നത്.
ALSO READ : Bala Wedding: ബാലയ്ക്ക് കൂട്ടായി ഇനി എലിസബത്ത്; വിവാഹ റിസപ്ഷൻ ചിത്രങ്ങൾ വൈറൽ
അനൂപ് നായർ, സിദ്ധാർഥ, ആകാശ് മേനോൻ ജെറിൻ സാം കൂടാതെ അമൃതയുടെ അച്ഛനും ചേർന്നാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ശശികല മേനോനാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...