എസ്പിബിയ്ക്ക് കൊറോണ പടര്‍ന്നത് മാളവികയില്‍ നിന്ന്? പ്രതികരണവുമായി ഗായിക
തന്നില്‍ നിന്നുമാണ് എസ്പിബിയ്ക്ക് രോഗം പടര്‍ന്നതെങ്കില്‍ തീര്‍ച്ചയായും തനിക്കൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും രോഗം പടരുമായിരുന്നുവെന്നും മാളവിക പറഞ്ഞു.
COVID 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യ(SP Balasubrahmanyam)ത്തിന്‍റെ നില ഗുരുതരമായി തുടരുകയാണ്. ഇതിനിടെ, തെലുങ്ക് ഗായിക മാളവികയില്‍ നിന്നുമാണ് എസ്പിബിയ്ക്ക് രോഗം പടര്‍ന്നത് എന്ന ആരോപണവും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
ഇതിനു പിന്നാലെ ഗായികയ്ക്കെതിരെ സൈബര്‍ ആക്രമണവും ഉണ്ടായി. കൊറോണ വൈറസ് (Corona Virus) സ്ഥിരീകരിച്ച മാളവിക അത് വകവയ്ക്കാതെ തെലുങ്ക് ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. അതേ പരിപാടിയില്‍ പങ്കെടുത്തതോടെയാണ് എസ്പിബിയ്ക്ക് രോഗം പടര്‍ന്നതെന്നാണ് ആക്ഷേപം.
അനുമോള്‍ ലക്ഷ്യമിടുന്നത് കര്‍ഷക ശ്രീ പുരസ്ക്കാരം!!
ഇപ്പോഴിതാ, ഈ വാര്‍ത്തകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മാളവിക. ഈ വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും കൊറോണ സ്ഥിരീകരിച്ച ശേഷം താന്‍ ഒരു പരിപാടികളിലും പങ്കെടുത്തിട്ടില്ലെന്നും തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെ മാളവിക അറിയിച്ചു.
മാത്രമല്ല, എസ്പിബിയ്ക്ക് രോഗം സ്ഥിരീകരിച്ച ശേഷമാണ് തനിക്ക് വൈറസ് ബാധയേറ്റതായി സ്ഥിരീകരിച്ചതെന്നും മാളവിക പോസ്റ്റില്‍ പറയുന്നു. തന്നില്‍ നിന്നുമാണ് എസ്പിബിയ്ക്ക് രോഗം പടര്‍ന്നതെങ്കില്‍ തീര്‍ച്ചയായും തനിക്കൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും രോഗം പടരുമായിരുന്നുവെന്നും മാളവിക പറഞ്ഞു.
ഇതെന്ത് ലുക്കാണ് ലാലേട്ടാ....? അമ്പരന്ന് ആരാധകര്‍ !!
ലോക്ക്ഡൌണ്‍ (Corona Lockdown) ആരംഭിച്ചത് മുതല്‍ തന്റെ ഭര്‍ത്താവ് വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും മാതാപിതാക്കള്‍ അഞ്ചു മാസമായി മുറിയില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ലെന്നും മാളവിക പറയുന്നു. കൊറോണ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് താനും കുടുംബവും കഴിയുന്നതെന്നും ഇതിനു വേണ്ടി ജോലിക്കാരിയെ പോലും വീട്ടില്‍ നിന്നും ഒഴിവാക്കിയെന്നും മാളവിക വ്യക്തമാക്കി.
A fake whastapp message has been doing the rounds which says I tested positive for Corona "before" the shoot of a TV...
Posted by Malavika Pantula on Wednesday, 19 August 2020
ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബി സാറിനു കൊറോണ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് എട്ടിനാണ് എന്റെ രോഗം സ്ഥിരീകരിച്ചത്. പിന്നാലെ, എന്റെ മകള്‍ക്കും മാതാപിതാക്കള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. വളരെ മോശം അവസ്ഥയിലൂടെയാണ് ഞാനും കുടുംബവും കടന്നുപോകുന്നത്. അതിനിടെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. -മാളവിക കൂട്ടിച്ചേര്‍ത്തു.