സിനിമാ താരം അനുമോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ചിത്രം ഏറെ ചര്‍ച്ചയാവുകയാണ്,
താരം പാടത്ത് വിത്ത് വിതയ്ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക്വെച്ചത്.
https://www.facebook.com/AnumolOnline/posts/3024042141039407
ചേറില്‍ ഇറങ്ങി നിന്ന് വിത്തിടുന്ന ചിത്രത്തിന് കമന്റുമായി നിരവധിപേര്‍ രംഗത്ത് വരുകയും ചെയ്തു.
ചില കമന്‍റുകള്‍ ഇത്തവണ നല്ല വിളവുകിട്ടുമെന്നും കര്‍ഷക ശ്രീ അവാര്‍ഡ് ഉറപ്പെന്നുമായിരുന്നു .
Also Read:അത്ര ജീനിയസ് അല്ലെങ്കിലും ഞാനും ഒട്ടും മോശമായിരുന്നില്ല..!
ഇത് തന്‍റെ സ്വന്തം വയലാണെന്നും അനുമോള്‍ ഒരു ആരാധകനോട് കമന്റിന് മറുപടിയായി പറയുന്നു.
വിത്ത് വിതച്ചാല്‍ മാത്രം പോര കൊയ്യണമെന്നും ചിലര്‍ ഫോട്ടോയ്ക്ക് കമന്റിട്ടു,
കൊയ്യാന്‍ തനിക്ക് അറിയില്ലെന്നും ഇത്തവണ പഠിക്കണമെന്നും താരം മറുപടി നല്‍കി.
കോവിഡ് കാരണം സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ തന്നെ താരങ്ങളെല്ലാം
സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.