Singer P SUsheela: ഗായിക പി സുശീല ആശുപത്രിയിൽ; വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടിയതായി സൂചന
ഗായിക പി സുശീല ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് റിപ്പോർട്ട്
ചെന്നൈ: ഗായിക പി.സുശീലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് സുശീല ചികിത്സയിലുള്ളത്. വൃക്ക സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടിയതായെന്നാണ് സൂചന. ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 88 വയസുള്ള സുശീല അഞ്ച് തവണ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.
ഒരുകാലത്ത് മലയാളികള്‍ എപ്പോഴും റേഡിയോയിലൂടെ കാതോര്‍ത്ത ശബ്ദമായിരുന്നു സുശീലാമ്മയുടേത്. മലയാളിയല്ലാത്ത സുശീല പാടുന്ന പാട്ടുകള്‍ അത്രയേറെ ജനപ്രീതി നേടിയിരുന്നു.
National Film Award: മമ്മൂട്ടിയെ തഴഞ്ഞതോ? ജൂറി അംഗം എം.ബി പദ്മകുമാർ പറയുന്നു
മമ്മൂട്ടിയുടെ ഒരു സിനിമ പോലും മത്സരരംഗത്ത് ഉണ്ടായിരുന്നില്ലെന്ന് കേന്ദ്ര ജൂറി അംഗം എം.ബി പദ്മകുമാർ. പുരസ്കാരത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്നും മമ്മൂട്ടി സിനിമകള്‍ മത്സരത്തിന് അയക്കാത്തതിൽ തനിക്ക് വിഷമം ഉണ്ടെന്നും മലയാളത്തിന് വലിയൊരു പുരസ്കാരം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.
70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. 2022ലെ സിനിമകളെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്. കാന്താര എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുളള പുരസ്‌കാരം റിഷബ് ഷെട്ടി നേടി. എന്നാൽ മികച്ച നടനുള്ള മത്സരത്തിൽ റിഷബും മമ്മൂട്ടിയും മത്സരിക്കുന്നതായി അവസാന നിമിഷം വരെ വാർത്തകൾ പ്രചരിച്ചിരുന്നു.
2022ല്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം മമ്മൂട്ടിക്കായിരുന്നു. നൻ പകൽ നേരത്ത് മയക്കം എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം ലഭിച്ചത്. എന്നാല്‍ നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് തുടങ്ങി ആ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സിനിമകളൊന്നും കേന്ദ്ര ജൂറിയുടെ പരിഗണനയില്‍ വന്നിട്ടില്ല.
സിനിമ സ്‌ക്രീന്‍ ചെയ്ത് അയക്കേണ്ട ദക്ഷിണേന്ത്യന്‍ പ്രാദേശിക ജൂറി മമ്മൂട്ടിയുടെ സിനിമകള്‍ അയച്ചിരുന്നില്ലെന്ന് കേന്ദ്ര ജൂറി വ്യക്തമാക്കി. രണ്ടു സമിതികളായിരുന്നു ദക്ഷിണേന്ത്യന്‍ സിനിമകള്‍ പരിശോധിക്കാനായി ഉണ്ടായിരുന്നത്. സുശാന്ത് മിശ്ര ചെയര്‍മാനായുള്ള സമിതിയില്‍ രവീന്ദര്‍, മുര്‍ത്താസ അലിഖാന്‍, മലയാളികളായ എം.ബി പത്മകുമാര്‍, സന്തോഷ് ദാമോദരന്‍ എന്നിവരായിരുന്നു അംഗങ്ങള്‍. ബാലു സലൂജ ചെയര്‍മാനായുള്ള രണ്ടാം സമിതിയില്‍ രാജ് കണ്ടുകുറി, പ്രദീപ് കേച്ചാനറു, കൗസല്യ പൊട്ടൂറി, ആനന്ദ് സിങ് എന്നിവരായിരുന്നു അംഗങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy