Siren Movie: ജയം രവിയും കീർത്തി സുരേഷും ആദ്യമായി ഒന്നിക്കുന്നു; സൈറൺ മോഷൻ പോസ്റ്റര്‍
ജി.വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
ജയം രവിയും കീർത്തി സുരേഷും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. സൈറൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ വീഡിയോയും അണിയറക്കാർ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി. ആന്റണി ഭാഗ്യരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. ഒരു ആക്ഷൻ ഇമോഷണല്‍ ഡ്രാമ ആയിട്ടാണ് സൈറണ്‍ ഒരുങ്ങുന്നത്. ജി.വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സെല്‍വകുമാര്‍ എസ് കെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സുജാത വിജയകുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്.
മണിരത്നം ഒരുക്കുന്ന പൊന്നിയിൻ സെൽവൻ ആണ് ജയം രവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. സെപ്റ്റംബർ 30നാണ് ചിത്രം റിലീസ് ചെയ്യുക. നാനി നായകനാകുന്ന ദസറയാണ് കീർത്തി സുരേഷിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. 2023 മാർച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നാനിയുടെ ഒരു വ്യത്യസ്ത ഗെറ്റപ്പ് തന്നെ ഈ ചിത്രത്തിൽ കാണാൻ സാധിക്കുമെന്നത് ഉറപ്പാണ്. ശ്രീകാന്ത് ഒഡേലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ദസറ ഒരു പീരീഡ്-ആക്ഷൻ ഡ്രാമ ചിത്രമാണ്.
Also Read: Dasara Movie: നാനി ചിത്രം ദസറ അടുത്ത വർഷം, റിലീസ് തിയതി പ്രഖ്യാപിച്ചു; പുതിയ പോസ്റ്റർ
സുധാകർ ചെറുകുരി ആണ് ദസറ നിർമ്മിക്കുന്നത്. വ്യത്യസ്തമായ വേഷങ്ങളാണ് നാനി എന്ന നടൻ എപ്പോഴും തിരഞ്ഞെടുത്തിട്ടുള്ളത്. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ആകുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ചെയ്തതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു റോളായിരിക്കും ദസറയിലേത്. ശ്യാം സിങ്ക റോയ് വൻ വിജയമായിരുന്നു. ചിത്രത്തിലെ നാനിയുടെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു. ഫെബ്രുവരി 16നായിരുന്നു ദസറയുടെ പൂജ കർമ്മം നടന്നത്. ഈ ചിത്രം വളരെ കാലം ഓർമ്മിക്കപ്പെടും എന്നാണ് പോസ്റ്റർ പങ്കുവെച്ച് കൊണ്ട് നാനി കുറിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...