Sita Ramam Movie : സീതാരാമം 50 കോടി ക്ലബ്ബിൽ; സന്തോഷം കൊണ്ട് തുള്ളിച്ചാടി ദുൽഖർ സൽമാൻ
Sita Ramam Movie : സന്തോഷം കൊണ്ട് ഡാൻസ് കളിക്കുന്ന ഒരു വീഡിയോയാണ് താരം പങ്കുവെച്ചത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്.
ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം സീതാരാമം തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇത് വരെ ലോക വ്യപകമായി ചിത്രം 50 കോടിയാണ് കളക്ഷൻ നേടിയത്. ചിത്രം 50 കോടി ക്ലബിൽ എത്തിയതിന് പിന്നാലെ സീതാരാമത്തിലെ ഒരു ദൃശ്യം തന്നെ പങ്കുവെച്ച് സന്തോഷം അറിയിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ദുൽഖർ സന്തോഷം കൊണ്ട് ഡാൻസ് കളിക്കുന്ന ഒരു വീഡിയോയാണ് താരം പങ്കുവെച്ചത്. ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നേടാൻ കഴിഞ്ഞത്. സീതാരാമത്തിലൂടെ യുഎസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി കഴിഞ്ഞു.
ദുൽഖർ സൽമാനൊപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് സീതാരാമം. മലയാളം ഉൾപ്പെടെ മൂന്ന് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. വൈകാരിക പശ്ചാത്തലത്തിൽ ഒരുക്കുന്ന പ്രണയകഥയാണ് ചിത്രം പറയുന്നത്. ലെഫ്റ്റന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സീതയായി എത്തുന്നത് മൃണാൾ താക്കൂർ ആണ്. തെലുഗു, തമിഴ്, മലയാളം ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.
ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും സീത രാമത്തിനുണ്ട്. സ്വപ്‌ന സിനിമ നിർമ്മിക്കുകയും വൈജയന്തി മൂവീസ് അവതരിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണ് സീതാരാമം. മുമ്പ് ചിത്രത്തിന് 'പ്രൊഡക്ഷൻ നമ്പർ 7' എന്നായിരുന്നു പേരിട്ടിരുന്നത്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ നിർമ്മാതാവ് അശ്വിൻ ദത്ത് ആണ്. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സീതാരാമത്തിന്റെ ഛായാഗ്രഹണം പി എസ് വിനോദാണ്.ദുൽഖർ, മൃണാൾ, രശ്മിക എന്നിവർക്ക് പുറമെ സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.