Sita Ramam: `കണ്ടിരിക്കേണ്ട ചിത്രം`; സീതാ രാമം സിനിമയെ പ്രശംസിച്ച് വെങ്കയ്യ നായിഡു
എല്ലാവരും തീർച്ചയായും കാണ്ടിരിക്കേണ്ട ചിത്രമാണ് സീതാ രാമം എന്നാണ് വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തത്.
ദുൽഖർ സൽമാനും മൃണാൾ താക്കൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സീതാ രാമം. ചിത്രത്തിൽ രശ്മിക മന്ദാനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2022 ആഗസ്റ്റ് 5 നാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത ദിവസം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എല്ലാവരും തീർച്ചയായും കാണ്ടിരിക്കേണ്ട ചിത്രമാണ് സീതാ രാമം എന്നാണ് വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തത്. ഏറെ നാളുകൾക്ക് ശേഷമാണ് നല്ലൊരു സിനിമ കാണുന്നതെന്നും നായിഡു ട്വിറ്ററിൽ കുറിച്ചു.
"സീതാ രാമം സിനിമ കണ്ടു. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗങ്ങളുടെയും ഏകോപനത്തിൽ ഒരു മനോഹര ദൃശ്യമാണ് അരങ്ങേറിയത്. ഒരു സാധാരണ പ്രണയ കഥയിൽ നിന്ന് വ്യത്യസ്തമായി ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു. മാത്രമല്ല എല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രവുമാണിത്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധശബ്ദങ്ങളില്ലാതെ കണ്ണിന് കുളിർമയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകൻ ശ്രീ ഹനു രാഘവപുടി, നിർമ്മാതാവ് ശ്രീ അശ്വിനിദത്ത്, സ്വപ്ന മൂവി മേക്കേഴ്‌സ് എന്നിവരുൾപ്പെടെയുള്ള സിനിമാ ടീമിന് അഭിനന്ദനങ്ങൾ", എന്നാണ് ട്വീറ്റുകളിൽ വെങ്കയ്യ നായിഡു കുറിച്ചത്.
Also Read: Dulquer Salmaan: സീതാരാമം സക്സസ് മീറ്റ്!!! ചിത്രങ്ങൾ പങ്കുവെച്ച് ദുൽഖർ
നാല് ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. അരുൺ അലാത്തിന്റെ വരികൾക്ക് വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം നൽകിയത്. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും സീത രാമത്തിനുണ്ട്. സ്വപ്‌ന സിനിമ നിർമ്മിക്കുകയും വൈജയന്തി മൂവീസ് അവതരിപ്പിക്കുകയും ചെയ്ത ചിത്രമാണ് സീതാരാമം അശ്വിൻ ദത്ത് ആണ് നിർമാതാവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...