Panchayath Jetty Movie: മറിമായം`ഫുൾ ടീം സിനിമയിലേക്ക്! `പഞ്ചായത്ത് ജെട്ടി` ചിത്രീകരണം തുടങ്ങി, അണിയറയിലും താരങ്ങൾ
Panchayath Jetty Movie: മറിമായത്തിലെ താരങ്ങളായ മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ് സിനിമയുടെ തിരക്കഥയും സംവിധാനവും.
മഴവിൽ മനോരമ ചാനലിലെ ജനപ്രിയ സിറ്റ് കോം പരിപാടിയായ മറിമായത്തിലെ താരങ്ങൾ ഒരു മിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നു. പഞ്ചായത്ത് ജെട്ടി എന്നു പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് മണികണ്ഠൻ പട്ടാമ്പിയും സലിം ഹസ്സനും ചേർന്നാണ്. രണ്ട് പേരും മറിമായത്തിലെ അഭിനേതാക്കളും ആണ്. പഞ്ചവർണ്ണത്തത്ത, ആനക്കള്ളൻ, ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ സപ്തതരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മറിമായത്തിലെ താരങ്ങളായ സലിം ഹസ്സൻ, നിയാസ് ബക്കർ, ഉണ്ണിരാജ്, വിനോദ് കോവൂർ,മണി ഷൊർത്ത്, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, റിയാസ്, സജിൻ, ശെന്തിൽ ,അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചനാ നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, വീണാ നായർ, രശ്മി അനിൽ ,കുളപ്പുളി ലീല, സേതുലക്ഷ്മി, ഷൈനി സാറ, പൗളി വത്സൻ, എന്നിവരും ഇവർക്കു പുറമേ അറുപതിൽപ്പരം അഭിനേതാക്കളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡിസംബർ പതിനെട്ട് തിങ്കളാഴ്ച്ച രാവിലെ കൊച്ചിയിലെ കലൂർ ഐ.എം.എ. ഹാളിൽ ചിത്രത്തിൻ്റെ ആരംഭം കുറിച്ചു. പത്തൊമ്പതു മുതൽ ചെറായിയിലും പരിസരങ്ങളിലുമായാണ് 'പഞ്ചായത്ത് ജെട്ടി'യുടെ ചിത്രീകരണം.
ഗാനങ്ങൾ: സന്തോഷ് വർമ്മ, സംഗീതം: രഞ്ജിൻ രാജ്, ഛായാഗ്രഹണം: കൃഷ് കൈമള്‍, എഡിറ്റിംഗ്: ശ്യാം ശശിധരൻ, കലാസംവിധാനം: സാബു മോഹൻ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: പ്രഭാകരൻ കാസർകോട്, പ്രൊഡക്ഷൻ കൺട്രോളർ: ബാബുരാജ് മനിശ്ശേരി, എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ്: പ്രേം പെപ്കോ, ബാലൻ.കെ മങ്ങാട്ട്. പിആര്‍ഒ: വാഴൂർ ജോസ്, എ. എസ് ദിനേശ്, ആതിര ദിൽജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.