മൂകാംബികാദേവിയെക്കുറിച്ചുള്ള `ഗാനാമൃതവർഷിണി` യുട്യൂബിൽ തരംഗമാകുന്നു; സംഗീതം രഞ്ജിത്ത് മേലേപ്പാട്ട്
സിത്താര കൃഷ്ണകുമാറാണ് ഗാനം ആലപിച്ച് നൃത്തം ചെയ്തിരിക്കുന്നത്.
33 ഓളം സംഗീതജ്ഞരെ ചേർത്തുകൊണ്ട് മൂകാംബികാ ദേവിയെക്കുറിച്ച് രഞ്ജിത്ത് മേലേപ്പാട്ടിന്റെ സംഗീത സംവിധാനത്തിൽ റിഥം ലാബ്സ് പ്രൊഡക്ഷൻസിൻന്റെ ബാനറിൽ പുറത്തിറക്കിയ സംഗീത നൃത്ത ആവിഷ്കാരം "ഗാനാമൃതവർഷിണി" യുട്യൂബിൽ ശ്രദ്ധ നേടുന്നു. സിത്താര കൃഷ്ണകുമാർ ആണ് ഗാനം ആലപിച്ച് നൃത്തം ചെയ്തിരിക്കുന്നത്.
സംസ്ഥാന അവാർഡ് ജേതാവ് ബിജു ധ്വനിതരംഗ് ആണ് കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. സിനിമ പിന്നണിയിൽ പ്രവർത്തിക്കുന്ന അരുൺ ഭാസ്‌കറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ALSO READ : Kirkkan: നിഗൂഡതകൾ ഒളിപ്പിക്കുന്ന പുതിയ പോസ്റ്ററുമായി 'കിർക്കൻ
പ്രസിദ്ധ സാരംഗി വാദകനായ മോമീൻ ഖാൻ, യുട്യൂബ് താരമായ മഹേഷ് രാഘവൻ, പണ്ഡിറ്റ് രാജീവ് ജനാർദ്ദനൻ (സിത്താർ), പോളി വർഗീസ്, എബി സാൽവിൻ തോമസ്, അശ്വിൻ ശിവദാസ്, രൂപരേവതി തുടങ്ങി മുപ്പത്തിമൂന്ന് പ്രഗത്ഭരായ സംഗീതജ്ഞരെ കോർത്തിണക്കിക്കൊണ്ടാണ് രഞ്ജിത്ത് മേലേപ്പാട്ട് ഈ സംഗീതശില്പത്തിന് നേതൃത്വം കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ കൊച്ചിയിലെ മൈ സ്റ്റുഡിയോയിലാണ് റിക്കോഡിങ്ങ് ജോലികൾ നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...