ശിവകാർത്തികേയന്റെ പുതിയ ചിത്രം അയലാൻ ഒടിടിയിലേക്ക്. സൺനെക്സ്റ്റാണ് അയലാന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത്. തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന അയലാൻ ഫെബ്രുവരി 12 മുതൽ ഒടിടിയിൽ പ്രദർശിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ശിവകാർത്തികേയൻ നായകനായ വ്യത്യസ്തമായ ഒരു ചിത്രമാണ് അയലാൻ. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അയലാനായി ഒരു പ്രതിഫലവും വാങ്ങിച്ചിട്ടില്ലെന്ന് നായക കഥാപാത്രത്തെ അവതരിപ്പിച്ച ശിവകാർത്തികേയൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.


ALSO READ: നരേൻ നായകനായി മിസ്റ്ററി ഹൊറർ ത്രില്ലർ ചിത്രം; 'ആത്മ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി


തനിക്ക് തന്റെ ശമ്പളത്തേക്കാൾ പ്രധാനം സിനിമ റിലീസാകുക എന്നതാണെന്ന് ശിവകാർത്തികേയൻ നേരത്തെ വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ആർ രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാകുൽ പ്രീത് സിംഗാണ് ചിത്രത്തിൽ നായികയായി എത്തിയത്. കൊടപടി ജെ രാജേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഛായാഗ്രാഹണം: നിരവ് ഷാ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.