Athma Movie: നരേൻ നായകനായി മിസ്റ്ററി ഹൊറർ ത്രില്ലർ ചിത്രം; 'ആത്മ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Athma Movie First Look Poster: കദ്രിസ് എന്റർടൈൻമെന്റിന്റെ ബാനറിൽ നജീബ് കാദിരിയാണ് ചിത്രം നിർമിക്കുന്നത്. രാകേഷ് എൻ ശങ്കർ കഥയും തിരക്കഥയും കൈകാര്യം ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : Jan 25, 2024, 04:25 PM IST
  • സുഗീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്
  • ശ്രദ്ധ ശിവദാസാണ് ചിത്രത്തിലെ നായിക
  • ബാല ശരവണൻ, കാളി വെങ്കട്ട്, കനിക, വിജയ് ജോണി തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു
Athma Movie: നരേൻ നായകനായി മിസ്റ്ററി ഹൊറർ ത്രില്ലർ ചിത്രം; 'ആത്മ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നരേൻ നായകനാകുന്ന ആത്മ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ജയം രവി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരൻ പുതുതായി താമസിക്കാൻ എത്തിയ വീട്ടിലെ തന്റെ മുറിയിൽ നിന്നും വ്യത്യസ്തമായ ഒരു സ്ത്രീ ശബ്ദം കേൾക്കാൻ തുടങ്ങുന്നതിനെ ചുറ്റിപ്പറ്റിയാണ് 'ആത്മ' എന്ന ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. സുഗീത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

താൻ കേൾക്കുന്ന  ശബ്ദങ്ങൾക്ക് പിന്നിലെ നിഗൂഢതയുടെ ചുരുളഴിയിക്കാൻ  അദ്ദേഹം ഒരു അന്വേഷണത്തിൽ ഏർപ്പെടുമ്പോൾ, നിരവധി നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുകയും പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുകയും ചെയ്യുന്ന  ത്രില്ലറാണ് 'ആത്മ'.

ALSO READ: മാസ് ആക്കാൻ ഫഹദിന്റെ രംഗൻ ചേട്ടൻ, കൂടെ ഹിപ്സ്റ്ററും കൂട്ടരും; ആവേശവുമായി ജിത്തു മാധവ്, റിലീസ് തിയതി പ്രഖ്യാപിച്ചു

യുഎഇയിലെ കദ്രിസ് എന്റർടൈൻമെന്റിന്റെ ബാനറിൽ നജീബ് കാദിരിയാണ് ചിത്രം നിർമിക്കുന്നത്. പ്രശസ്ത സംവിധായകൻ സുശീന്ദ്രനാണ് തമിഴ്‌നാട്ടിൽ ചിത്രം റിലീസ് ചെയ്യുന്നത്. രാകേഷ് എൻ ശങ്കർ കഥയും തിരക്കഥയും കൈകാര്യം ചെയ്യുന്നു.

കൈതി, വിക്രം തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ സൗത്ത് ഇന്ത്യയിൽ മികച്ച നടന്മാരുടെ പട്ടികയിൽ ഇടം നേടിയ നരേൻ, ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരന്റെ വെല്ലുവിളി നിറഞ്ഞ വേഷം വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ശ്രദ്ധ ശിവദാസാണ് ചിത്രത്തിലെ നായിക. ബാല ശരവണൻ, കാളി വെങ്കട്ട്, കനിക, വിജയ് ജോണി തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഫിലിപ്പിനോ താരങ്ങളായ ഷെറിസ് ഷീൻ അഗദും ക്രിസ്റ്റീൻ പെന്റിസിക്കോയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ്.

ALSO READ: വിസ്മയം തീർത്ത് ടോവിനോയുടെ 'എആർഎം'; ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും പുറത്തിറക്കി

ദുബായിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർണമായി നടന്നത്. ആത്മ  ചിത്രത്തിന്റെ ഷൂട്ടിംഗ്  പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബദറുദ്ധീൻ പാണക്കാട്, കഥ, തിരക്കഥ: രാകേഷ് എൻ ശങ്കർ, ഡിഒപി: വിവേക് മേനോൻ, മ്യൂസിക് ഡയറക്ടർ: മാങ്ങൽ സുവർണൻ, ശശ്വത് സുനിൽ കുമാർ.

സൗണ്ട് എഞ്ചിനീയർ: ഫസൽ എ ബക്കർ, കളറിസ്റ്റ്: ലിജു പ്രഭാകർ, കോസ്റ്റ്യൂം ഡിസൈനർ: സരിതാ സുഗീത്, പ്രൊഡക്ഷൻ കൺട്രോളർ: ഹാരിസ് ദേശം, മേക്കപ്പ്: അമൽ, സൗണ്ട് ഡിസൈൻ: ഷിജിൻ മെൽവിൻ മാൻഹാത്തോൺ, അഭിഷേക് നായർ, പിആർഒ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News