Maaveeran Movie: ശിവകാർത്തികേയൻ ചിത്രം `മാവീരന്റെ` സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈമിന്?
മാവീരൻ എന്ന ചിത്രമാണ് ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രം. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണിത്.
തുടർച്ചയായി ഹറ്റുകൾ നേടിക്കൊണ്ടിരിക്കുന്ന തമിഴകത്തെ പ്രിയ താരമാണ് ശിവകാർത്തികേയൻ. ശിവകാർത്തികേയന്റേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രവും അതിന് മുൻപ് ഇറങ്ങിയ ഡോക്ടറും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. മാവീരൻ എന്ന ചിത്രമാണ് ശിവകാർത്തികേയൻ നായകനാകുന്ന പുതിയ ചിത്രം. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രമാണിത്. ഇപ്പോഴിത ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സുമായി ബന്ധപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. തിയേറ്റർ റിലീസിന് ശേഷം മാത്രമെ ചിത്രം ഒടിടിയിൽ എത്തുകയുള്ളൂ.
മഡോണി അശ്വിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാവീരൻ'. ഒരു മാസ് ചിത്രമായാണ് മാവീരൻ ഒരുങ്ങുന്നത്. വിധു അയ്യണ്ണ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതിയാണ് ചിത്രത്തിൽ നായികയാകുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകൻ ഭരത് ശങ്കര്‍ ആണ്.
ശിവകാർത്തികേയന്റേതായി ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം പ്രിൻസ് ആണ്. ദീപാവലി റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ റിലീസ് തിയതി ഒക്ടോബർ 21 ആണെന്നാണ് അറിയിച്ചിരിക്കുന്നത്. അനുദീപ് കെ.വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് പ്രിൻസ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ എസ് ആണ്. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇതാദ്യമായാണ് ശിവകാർത്തികേയന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നത്.
Also Read: 'ജെസിക്ക' ഗാനവുമായി ശിവകാർത്തികേയൻ; 'പ്രിൻസി'ലെ ലിറിക്കൽ ഗാനം
വമ്പൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ട്. ശിവകാർത്തികേയൻ ചിത്രങ്ങൾക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ചിത്രത്തിന്റെ ഡിജിറ്റല്‍- സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ട്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങൾ നേടിയത്. ഡിജിറ്റല്‍- സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റ് പോയത് 42 കോടി രൂപയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കുക. സാറ്റ്ലൈറ്റ് റൈറ്റ്‍സ് വിജയ്‍ ടിവിക്കാണ്.
ഒരു ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കരൈക്കുടിയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങിയിരുന്നു. ജെസിക്ക എന്ന ഗാനമാണ് പുറത്തിറങ്ങിയത്. അറിവ് എഴുതിയ വരികൾക്ക് തമൻ എസ് ആണ് ആലാപനം.
ഡോൺ ആണ് ശിവകാർത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിബി ചക്രവർത്തിയാണ് ഡോൺ സംവിധാനം ചെയ്‍തത്. ശിവകാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ എസ്.ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...