'ജെസിക്ക' ​ഗാനവുമായി ശിവകാർത്തികേയൻ; 'പ്രിൻസി'ലെ ലിറിക്കൽ ​ഗാനം

വമ്പൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Sep 24, 2022, 01:27 PM IST
  • റൊമാന്റിക് കോമഡി വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് പ്രിൻസ്.
  • ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് തമൻ എസ് ആണ്.
  • ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.
'ജെസിക്ക' ​ഗാനവുമായി ശിവകാർത്തികേയൻ; 'പ്രിൻസി'ലെ ലിറിക്കൽ ​ഗാനം

ശിവകാർത്തികേയൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രം പ്രിൻസിലെ ലിറിക്കൽ ​ഗാനം പുറത്തിറങ്ങി. ജെസിക്ക എന്ന ​ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. അറിവ് ആണ് ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. തമൻ എസ് ആണ് ആലാപനം. ദീപാവലി റിലീസായാണ് ചിത്രം എത്തുന്നത്. ഒക്ടോബർ 21ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശിവകാർത്തികേയൻ ചിത്രങ്ങൾക്കെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. പ്രിൻസും പ്രേക്ഷകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുദീപ് കെ.വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വമ്പൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ട്. ശിവകാർത്തികേയൻ ചിത്രങ്ങൾക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ചിത്രത്തിന്റെ ഡിജിറ്റല്‍- സാറ്റ്ലൈറ്റ് അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ട്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങൾ നേടിയത്. ഡിജിറ്റല്‍- സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റ് പോയത് 42 കോടി രൂപയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് ആരംഭിക്കുക. സാറ്റ്ലൈറ്റ് റൈറ്റ്‍സ് വിജയ്‍ ടിവിക്കാണ്.

റൊമാന്റിക് കോമഡി വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് പ്രിൻസ്. ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് തമൻ എസ് ആണ്. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം ഷൂട്ട് ചെയ്തത്. ഇതാദ്യമായാണ് ശിവകാർത്തികേയന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നത്. ശിവകാർത്തികേയന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ ഇതും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ഒരു ടൂറിസ്റ്റ് ​ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ​ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കരൈക്കുടിയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.  

Also Read: Prince Movie: ശിവകാർത്തികേയൻ ചിത്രം പ്രിൻസിന്റെ ഡിജിറ്റൽ അവകാശങ്ങൾക്ക് റെക്കോർഡ് തുക?

 

തമിഴകത്ത് തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കിയ താരമാണ് ശിവകാര്‍ത്തികേയൻ. ഡോൺ ആണ് ശിവകാർത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിബി ചക്രവർത്തിയാണ് ഡോൺ‌ സംവിധാനം ചെയ്‍തത്. ശിവകാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ എസ്.ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 

ഡോൺ എന്ന സിനിമയാണ് ശിവകാർത്തികേയന്റേതായി ഒടുവിലിറങ്ങിയ ചിത്രം. സമൂഹവും ചുറ്റുമുള്ളവരും പറയുന്ന വഴിയിൽ സഞ്ചരിക്കേണ്ടി വരുന്ന ഇന്നത്തെ തലമുറയുടെ കഷ്ടപ്പാടുകളും അത് തരണം ചെയ്‌ത്‌ സ്വയം തീരുമാനിക്കുന്ന ജീവിതവുമെന്ന വിഷയം സംസാരിക്കുന്ന ചിത്രമാണ് "ഡോൺ". കോളേജ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിബി ചക്രവർത്തി സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിൽ ചക്രവർത്തി എന്ന കഥാപാത്രമായിട്ടാണ് ശിവകാർത്തികേയൻ എത്തിയത്. ഭൂമിനാഥൻ എന്ന കഥാപാത്രമായി എസ് ജെ സൂര്യയും അഭിനയിച്ചു. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. പ്രിയങ്ക അരുൾ മോഹനാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News