ജോജു ജോർജിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളമന്റെ തേനീച്ചകൾ. നായിക നായകൻ എന്ന റിയാലിറ്റി ഷോയുടെ വിജയികളായ ദർശന, വിൻസ് അലോഷ്യസ്, ശംഭു, ആഡിസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഓ​ഗസ്റ്റ് 18ന് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തും. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്ടർ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. ജോജു ജോർജിന്റെ ക്യാരക്ടർ ടീസർ ആണ് പുറത്തിറക്കിയിരിക്കുന്നത്. സോളമൻ എന്ന ടൈറ്റിൽ കഥാപാത്രമാണ് ജോജുവിന്റേത്. ജോജുവിന്റെ മറ്റൊരു ​ഗംഭീര പ്രകടനം തന്നെയായിരിക്കും സോളമന്റെ തേനീച്ചകളിലും എന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING


ദുൽഖർ സൽമാൻ ആണ് ക്യാരക്ടർ ടീസർ റിലീസ് ചെയ്തത്. ''വിക്രമാദിത്യനിലെ ആദിത്യനെപ്പോലെ ലാലുവേട്ടന്റെ സിനിമകളിലെ കഥാപാത്രങ്ങൾ എന്നും അതുല്യമാണ്. കാലാതീതവും അവിസ്മരണീയവുമായ മറ്റൊരു കഥാപാത്രമായിരിക്കും സോളമൻ എന്ന് എനിക്ക് ഉറപ്പുണ്ട്''. സോളമന്റെ ക്യാരക്ടർ ടീസർ റിലീസ് ചെയ്തുകൊണ്ട് ദുൽഖർ സൽമാൻ കുറിച്ചത് ഇങ്ങനെയാണ്.


Also Read: Pathonpatham Noottandu: 'പത്തൊൻപതാം നൂറ്റാണ്ട്' ഉടനെത്തും; റിലീസ് പ്രഖ്യാപിച്ച് വിനയൻ


 നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിനായക് ശശി കുമാറാണ് വരികൾ എഴുതിയിരിക്കുന്നത്. വിദ്യാസാഗർ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ലാല്‍ ജോസും വിദ്യാസാഗറും പത്ത് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് സോളമന്റെ തേനീച്ചകൾ. ചിത്രത്തിലെ വിരൽ തൊടാതെ എന്ന ​ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പാട്ടിനെ പ്രശംസിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. പി. ജി പ്രഗീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി പകര്‍പ്പവകാശം മനോരമ മാക്സിനാണ്. 


Vaashi OTT Release: ഇവരുടെ 'വാശി' ഇനി നെറ്റ്ഫ്ലിക്സിൽ കാണാം, ടൊവിനോ-കീർത്തി സുരേഷ് ചിത്രം സ്ട്രീമിങ് തുടങ്ങി


Vaashi Movie OTT Release: ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വാശി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ്ങ് തുടങ്ങി. ജൂലൈ 17നാണ് സ്ട്രീമിങ് തുടങ്ങിയത്. ജൂൺ 17ന് ആയിരുന്നു ചിത്രം തിയേറ്ററുകലിൽ റിലീസ് ചെയ്തത്. ടോവിനോയും കീർത്തിയും വക്കീലന്മാരായാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വാശിക്ക് മികച്ച അഭിപ്രായം നേടാനായെങ്കിൽ പോലും തിയേറ്ററുകലിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല. തിയേറ്ററിൽ കാണാൻ കഴിയാതിരുന്നവർക്ക് ഇനി ഇവരുടെ വാശി നെറ്റ്ഫ്ലിക്സിൽ കാണാം. 


നടൻ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വാശി. 10 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. റെക്കോർഡ് തുകയ്ക്കാണ് ചിത്രം വിറ്റതെന്ന് ഒടിടി പ്ലേ അടക്കമുള്ള വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു.


അ‍ഡ്വ. എബിൻ, അ‍‍ഡ്വ. മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സിരേഷ് കുമാറാണ് ചിത്രം നിർമിച്ചത്. മേനക സുരേഷും, രേവതി സുരേഷും സഹനിർമ്മാതാക്കളായിരുന്നു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കീര്‍ത്തി സുരേഷ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ചിത്രം കൂടിയായിരുന്നു വാശി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ കീർത്തി സുരേഷ് വേഷമിട്ടെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല. 


സംവിധായകൻ വിഷ്ണു ജി രാഘവ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയത്. എഡിറ്റിങ് മഹേഷ് നാരായണനായിരുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിര്‍ സിനിമ നിർമ്മാണത്തിലേക്ക് തിരിച്ചെത്തിയ ചിത്രമെന്ന പ്രത്യേകതയും വാശിക്കുണ്ട്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. വിനായക് ശശികുമാര്‍ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.