Somante Krithavu: സോമനെ ഏറ്റെടുത്ത് കുടുംബ പ്രേക്ഷകർ; ചർച്ചയായി സോമന്റെ കൃതാവ്
Somante Krithavu Movie Review: വ്യത്യസ്ത വേഷത്തിലെത്തിയ വിനയ് ഫോർട്ട്, നായിക ഫറ ഷിബില, ബാല താരം ദേവനന്ദ തുടങ്ങിയ അഭിനേതാക്കൾ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.
സാധാരണക്കാരുടെ കഥ പറയുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് 'സോമന്റെ കൃതാവ്'. നവാഗതനായ രോഹിത് നാരായണന്റെ സംവിധാനത്തിൽ വിനയ് ഫോർട്ട് നായകനായെത്തിയ ചിത്രമാണ് 'സോമന്റെ കൃതാവ്'. ചിത്രത്തിന്റെ ടീസറിലെ മൈ നെയിം ഈസ് ഇന്ത്യ എന്ന സംഭാഷണം സമകാലിക രാഷ്ട്രീയ ചർച്ചകളിൽ പോലും ഇടം നേടിയിരുന്നു. ചിരിക്കാനും ചിന്തിക്കാനുമുള്ള ചിത്രമാണിത്.
എൺപതുകളിലെ പഴയ ഹിപ്പി സ്റ്റൈലിൽ കൃതാവ് വച്ച് വിചിത്രസ്വഭാവം കൊണ്ട് നാട്ടുകാരുടെ പരിഹാസത്തിന് പാത്രമായ കഥാപാത്രമാണ് സോമൻ. പ്രകൃതിയോടിണങ്ങിയാണ് വില്ലേജ് കൃഷി ഓഫീസറായ സോമന്റെ ജീവിതം. വിചിത്രസ്വഭാവമുള്ള സോമൻ നാട്ടിലെ ചർച്ചാവിഷയമാണ്.
ALSO READ: Chaaver Movie Review: ചാവേർ ആവാൻ വിധിച്ച ജീവിതങ്ങൾ; 'ചാവേർ' റിവ്യൂ
കല്യാണം കഴിയുന്നതോടെ സോമന്റെ ജീവിതം മാറുമെന്ന് എല്ലാവരും കരുതിയത്. എന്നാൽ, ആധുനിക വൈദ്യശാസ്ത്രത്തെ അംഗീകരിക്കാത്ത സോമൻ ഭാര്യയെ പ്രസവിക്കാൻ ആശുപത്രിയിലേക്ക് പോലും വിടുന്നില്ല. എന്ത് അസുഖം വന്നാലും വീട്ടിൽ ചികിത്സിച്ചാൽ മതിയെന്നാണ് സോമൻ സുഹൃത്തുക്കളെ ഉപദേശിക്കുന്നത്.
ആലപ്പുഴയുടെ ഭംഗി മനോഹരമായ ഫ്രെയിമുകൾ ആക്കുന്നതിൽ ചിത്രം പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്. സാധാരണക്കാരുടെ നിരവധി ജീവിത സങ്കീർണതകളെ ചിത്രം അടയാളപ്പെടുത്തുന്നു. കുട്ടനാട്ടിലെ താറാവ് കർഷകരടക്കം നേരിടുന്ന പ്രതിസന്ധി ചിത്രം ചർച്ച ചെയ്യുന്നുണ്ട്. വ്യത്യസ്ത വേഷത്തിലെത്തിയ വിനയ് ഫോർട്ട്, നായിക ഫറ ഷിബില, ബാല താരം ദേവനന്ദ തുടങ്ങിയ അഭിനേതാക്കൾ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.