പരസ്പരം പേര് പോലും അറിയാത്ത ഒരു മുൻപരിചയം ഇല്ലാത്ത കുറച്ച് മനുഷ്യർ മറ്റൊരു മനുഷ്യന്റെ ജീവൻ എടുക്കാൻ തീരുമാനിക്കുന്നതിലോളം ഭീകരത ലോകത്ത് വേറെയുണ്ടോ?കൊല്ലാനും ചാവാനും നിൽക്കുന്ന ചാവേർപ്പട. ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ 'ചാവേർ' ഒരുങ്ങുമ്പോൾ പകുതി വെന്ത സിനിമയായിട്ട് അനുഭവപ്പെടാൻ കാരണങ്ങൾ ഒരുപാടാണ്.
ഇന്ന് കാണുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ ഓരോന്നായി കഥയിലൂടെ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും തിരക്കഥയിലേക്ക് വരുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഇഴച്ചിലുകളാണ്. 2 മണിക്കൂർ ദൈർഘ്യമുള്ള ചിത്രം കഥയിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിക്കാതെ മുന്നോട്ട് പോകുന്നത് കൊണ്ട് പ്രേക്ഷകന് മടുപ്പ് ഉണ്ടാക്കാൻ സാധ്യത ഏറെയാണ്.
തിരക്കഥയിലെ ഈ പ്രശ്നം മാറ്റിനിർത്തിയാൽ ചിത്രത്തിൽ സംഭവിക്കുന്നത് മികച്ച ഒരുപാട് മുഹൂർത്തങ്ങളാണ്. ജിന്റോ ജോർജിന്റെ സിനിമറ്റൊഗ്രാഫിയും ജസ്റ്റിൻ വർഗീസിന്റെ മ്യുസിക്കും നൽകുന്ന തീയേറ്റർ എക്സ്പീരിയൻസ് മികച്ചതാകുന്നു. ഓരോ ഷോട്ടും അതിന് സപ്പോർട്ട് ചെയ്യുന്ന ബിജിഎം കൂടിയാകുമ്പോൾ മലയാളത്തിൽ എണ്ണം പറഞ്ഞ് ലഭിക്കുന്ന തീയേറ്റർ എക്സ്പീരിയൻസ് സിനിമകളിൽ മുന്നിൽ 'ചാവേർ' ഉണ്ടാകും.
കുഞ്ചാക്കോ ബോബന്റെ പ്രകടനത്തിന് രണ്ട് അഭിപ്രായങ്ങൾക്ക് സാധ്യതകൾ ഏറെയാണ്. മാസ്സ് ലുക്കിൽ ആരെയും പേടിപ്പിക്കുന്ന രീതിയിൽ സ്‌ക്രീനിൽ എത്തുന്നെങ്കിലും ചില രംഗങ്ങളിൽ എടുത്താൽ പൊങ്ങാത്ത രീതിയിൽ അനുഭവപ്പെട്ടേക്കാം. അർജുൻ അശോകൻ , മനോജ് കെ യു , ആന്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ മികച്ചതായി നിന്നു. തീയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന ഇന്നത്തെയും മുന്നത്തേയും കേരള രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളുടെ കൂട്ടത്തിൽ ചാവേർ ഉണ്ടാകും.കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ് ശിവരാമൻ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, വി എഫ് എക്സ്: ആക്സൽ മീഡിയ, ഡിജിറ്റൽ പി ആർ അനൂപ് സുന്ദരൻ, ഡിസൈൻസ്: മക്ഗുഫിൻ, പി.ആർ.ഓ: ഹെയിൻസ്, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.