മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ദർശന ദാസ്. നിരവധി സീരിയലുകളിലൂടെയാണ് താരം പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത്. സീരിയലിൽ അസിസ്റ്റന്റ് ഡയറക്ടറായ അനൂപിനെയാണ് ദർശന വിവാഹം കഴിച്ചത്. ഒരേ സീരിയലിൽ പ്രവർത്തിക്കുന്നതിനിടെ പ്രണയത്തിലായി  വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതം ഇല്ലാതെ ആയിരുന്നു ഇവരുടെ വിവാഹം. ഏറെ നാൾ വീട്ടുകാർ ഇരുവരുമായി അകന്നാണ് ജീവിച്ചത്. എന്നാൽ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന പരമ്പരയിൽ ഇരുവരും മത്സരാർത്ഥികളായി എത്തുന്നുണ്ട്. അതിൽ  പിണക്കം മറന്ന് ദർശനയുടെ അമ്മയും അച്ഛനും ചേച്ചിമാരും എത്തിയിരുന്നു. ദർശനയുടെ അച്ഛൻ തങ്ങൾക്കുണ്ടായ വിഷമങ്ങൾ ഷോയിൽ പറഞ്ഞ വീഡിയോ വൈറലാവുകയും ചെയ്തു. അതിനെ കുറിച്ച് എന്താണ് പറാൻ ഉളളത് എന്നായിരുന്നു ഞാൻ ചോദിച്ചത്. കൃത്യമായ മറുപടിയും താരങ്ങൾക്ക് അതിനു മറുപടി പറയാൻ ഉണ്ടായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING


ദർശന പറഞ്ഞത് ഇങ്ങനെ 'അച്ഛന്റെ വിഷമം അത് പറഞ്ഞാൽ തീരില്ല. അതായത് ഞാൻ വിവാഹം കഴിച്ചു എന്നതല്ല കാര്യം. സൊസൈറ്റി ആ വിവാഹത്തിനെ എങ്ങനെ കാണുന്നു എന്നതാണ്.  അച്ഛൻ ഷോയിൽ വന്നതും പറഞ്ഞതും എല്ലാം വളരെ ചർച്ചയായി. ആ വീഡിയോക്ക് ഏകദേശം 3.5 മില്യൺ കാഴ്ചക്കാരുണ്ടായി. ഞങ്ങൾക്കാണ് നെഗറ്റീവ് കമന്റുകൾ ഒക്കെ വന്നത്,' 'ആ സമയത്ത് അമ്മ വിളിച്ചപ്പോൾ അമ്മയോട് ഇത് പറഞ്ഞു. അപ്പോൾ അമ്മയ്ക്ക് വിഷമമായി. സമൂഹത്തിലെ കല്ല്യാണം ഇങ്ങനെ നടക്കണം എന്നത് തെറ്റായ ഒരു ചിന്താഗതിയാണ്. അപ്പോൾ ഓരോ ആളുകളും എന്ത് പറയുന്നു എന്നതാണ് വലുത്. ആളുകൾ പറയുന്നതാണ് തെറ്റ്. എന്തിനാണ് ആളുകൾ ഇങ്ങനെ പെരുമാറുന്നത് . ഓരോരുത്തരുടെ കുടുംബം അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അത് ഈ സൊസൈറ്റി നോക്കുന്നത് എന്തിനാണ് എന്നും  ദർശന ചോദിച്ചു.



ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷമായി  എന്നോടോ ഇവളോടോ ഇതുവരെ ആരും മോശമായി ഒന്നും പറഞ്ഞിട്ടില്ല. അതായത് കമന്റിലൂടെ പോലും ഒന്നും പറഞ്ഞിട്ടില്ല എന്നാണ് അനൂപ് പറഞ്ഞു. നമ്മൾ നല്ല രീതിയിൽ ജീവിക്കുമ്പോൾ ഇവർ എന്ത് പറയാനാണ്. ഒന്നും പറയാൻ പറ്റില്ല. പക്ഷെ അച്ഛനോടും അമ്മയോടും ചേച്ചിയോടും എന്റെ വീട്ടുകാരോടും ഒക്കെ ഓരോരുത്തർ ഓരോന്നും പറയുന്നുണ്ടാവും. 
എന്നോട് ആരും ഒന്നും ചോദിച്ചില്ല. എന്നാൽ ഒരു മാസത്തോളം ഞാൻ വീട്ടിൽ പോയി നിന്നിരുന്നു. അപ്പോഴാണ് ആളുകൾ ഓരോന്ന് എന്നോട് ചോദിക്കുന്നത്. അപ്പോഴാണ് എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ടായ ബുദ്ധിമുട്ട് ഞാൻ മനസിലാക്കുന്നത്. അവരെ പുറത്തിറങ്ങാൻ പോലും ഈ ആളുകൾ സമ്മതിക്കുന്നില്ലായിരുന്നു. 



'എന്തുകൊണ്ടാണ് ഇവർ അങ്ങനെ ചെയ്യുന്നത്. ഈ നാട്ടിൽ പല കാര്യങ്ങളും നടക്കുന്നുണ്ട്. അവർ അതിൽ വല്ലോം പോയി ഇടപെടുന്നുണ്ടോ എന്നും ദർശന ചോദിക്കുന്നു. ഇപ്പോൾ സിനിമാ സീരിയൽ മേഖലയിൽ ഉള്ള ആര് വിവാഹം കഴിച്ചാലും ആദ്യം വരുന്ന കമന്റ് ആയിരിക്കും ഇവർ മൂന്ന് മാസം, ആറ് മാസം എന്നതൊക്കെ. ഇവർ ഒരുമിച്ച് ജീവിക്കാൻ പോകുന്നില്ല എന്നൊരു ധാരണയുണ്ട്,' 'അവരുടെ കുടുംബത്തിൽ ഒന്നും പ്രശനമില്ലാത്ത പോലെയാണ്. അവരുടെ ആഗ്രഹം അങ്ങനെ ഒരു നെഗറ്റീവ് കേൾക്കാനാവും. നമ്മൾ ഇത് എങ്ങനെയാ മുന്നോട്ട് കൊണ്ടുപോകുന്നത് നമ്മുക്കെ അറിയൂ. വലിയ പാടാണ് പ്രൊഫഷണൽ ലൈഫും കുടുംബ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ. അത് ആൾക്കാർക്ക് അറിയണ്ട. അവർക്ക് നെഗറ്റീവ് കാണണം,' അനൂപ് പറഞ്ഞു. ഞങ്ങൾ വേദനിപ്പിച്ചതിനേക്കാൾ കൂടുതൽ അച്ഛനെയും അമ്മയെയും വേദനിപ്പിച്ചത് ഈ കമന്റ് ഇട്ടവരായിരിക്കും. അച്ഛന് ഭയങ്കര പോസിറ്റീവ് കമന്റുകളാണ് വന്നു കൊണ്ടിരുന്നത്. 


 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.