Soorarai Pottru Hindi Remake: സൂരറൈ പോട്ര് ഇനി ഹിന്ദിയിലും,നിർമ്മിക്കുന്നത് സൂര്യ
സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ഹിന്ദി റീമേക്ക് നിർമ്മിക്കുന്നത്.
വലിയ ഇൻഡസ്ട്രി ഹിറ്റിനു ശേഷം ഹിന്ദി റീമേക്കിനൊരുങ്ങുകയാണ് സൂര്യയുടെ 'സൂരറൈ പോട്ര്'. സുധ കൊങ്കരയുടെ സംവിധാനത്തിൽ ഈ വർഷം പിറന്ന മികച്ച ക്ലാസിക്ക് ചിത്രമായിരുന്നു ഇത്.
എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥന്റെ കഥ പറഞ്ഞ ബയോപിക്കായിരുന്നു സുരറൈ പോട്രു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ഹിന്ദി റീമേക്ക് നിർമ്മിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെ സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പും സുധ കൊങ്കര തന്നെയായിരിക്കും സംവിധാനം ചെയ്യുന്നത്. എന്നാൽ അഭിനേതാക്കൾ ആരെല്ലാമാണെന്നോ മറ്റു അണിയറപ്രവർത്തകരേ കുറിച്ചോ വ്യക്തയില്ല.
ALSO READ : Minnal Murali Netflix റെക്കോർഡ് തുകയ്ക്ക് വാങ്ങി, തിയറ്ററിൽ റിലീസ് ചെയ്തതിന് ശേഷം മാത്രം ഒടിടിയിൽ
നീണ്ട നാളിനു ശേഷം ഓസ്കാർ നോമിനേഷനു പോയ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും 'സൂരറൈ പോട്രിനുണ്ട്. ഷാംങായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി വേദികളിൽ ചിത്രം ഇതിനോടകം പ്രദർശിപ്പിക്കുകയും ചെയ്തു. സംവിധാനത്തിനു പുറമേ അഭിനയത്തിനും പ്രത്യേക പരാമർഷം ചിത്രത്തിന് ലഭിച്ചിരുന്നു.
ALSO READ : Sara's Movie Review : സാറാസ് ഒരു കൊച്ചു ചിത്രം, പറയുന്നത് വലിയ കാര്യങ്ങൾ, എല്ലാവരും കണ്ടിരിക്കേണ്ട സിനിമ
ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം തമിഴിനു പുറമേ തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലും മൊഴിമാറ്റം ചെയ്തിരുന്നു. സൂര്യക്കൊപ്പം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അപർണ്ണ ബാലമുരളിയും, ഉർവ്വശിയും പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യ തമിഴ് ചിത്രത്തിലൂടെ വലിയൊരു ആരാധകവലയവും അപർണ സൃഷ്ടിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...