ന്യൂ ഡൽഹി : 68-ാം ദേശീയ ചലച്ചിത്ര പുരസ്ക്കാരം പ്രഖ്യാപിച്ചു. സൂര്യ നായകനായ തമിഴ് ചിത്രം സൂരറൈ പൊട്രു മികച്ച ചിത്രം. സൂര്യയും ബോളിവുഡ് നടൻ അജയ് ദേവഗൺ മികച്ച നടന്മാർ. സൂരറൈ പൊട്രുവിലെ പ്രകടനത്തിന് മലയാളി താരം അപർണ ബാലമുരളിയ്ക്ക് മികച്ച നടിക്കുള്ള പുരസ്ക്കാരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

അയ്യപ്പനും കോശിയും സിനിമ ഒരുക്കിയ അന്തരിച്ച സംവിധായകൻ സച്ചി മികച്ച സംവിധായകൻ. ബിജു മേനോൻ മികച്ച സഹനടൻ. ചിത്രം ഗാനം ആലപിച്ച നഞ്ചിയമ്മ മികച്ച ഗായിക. മലയാളം ചിത്രം വങ്ക് സിനിമയ്ക്ക സ്പെഷ്യൽ ജൂറി അവാർഡ്. സംവിധാനം കാവ്യ പ്രകാശ്. മികച്ച മലയാള ചിത്ര തിങ്കാളാഴ്ട നിശ്ചയം. അയ്യപ്പനും കോശി സിനിമയുടെ സംഘടനത്തിന് അവാർഡ്. മികച്ച പ്രൊഡക്ഷൻ സിഡൈൻ അവാർഡ് കപ്പേളയുടെ കലാ സംവിധായകൻ അനീസ് നാടോടിക്ക്. മാലിക്ക് സിനിമയുടെ ശബ്ദലേഖനത്തിന് വിഷ്ണു ഗോവിന്ദ് ശ്രീശങ്കർ എന്നിവർക്ക് ലഭിച്ചു.


2020 ലെ ചിത്രങ്ങളുടെ അവാർഡ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിപുൽ ഷാ അധ്യക്ഷനായി ജൂറിയാണ് അവാർഡ് നിർണിയച്ചത്. മികച്ച സിനിമ പുസ്തകം അനുപ് രാമകൃഷ്ണൻ രചിച്ച എംടി; അനുഭവങ്ങളുടെ. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൗഹൃദം സംസ്ഥാനം മധ്യപ്രദേശ്. നോൺ ഫീച്ചർ വിഭാഗത്തിൽ  മികച്ച വിദ്യാഭ്യാസ ചിത്രം ഡ്രീമിങ് ഓഫ് വേഡ്സ് (മലയാളം). മികച്ച ഛായഗ്രഹണം ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്ത നിഖിൽ എസ് പ്രവീണിന്.  



ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.