കൊച്ചി: നടൻ സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും ആ​ദായ നികുതി വകുപ്പിന്റെ പരിശോധന. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. പറവ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനി ഓഫീസായി ഉപയോഗിക്കുന്ന വീട്ടിലാണ് പരിശോധന നടത്തിയത്. ഇന്നലത്തെ അന്വേഷണത്തിൻ്റെ തുടർച്ചയായാണ് ഇന്നും പരിശോധന നടത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. സിനിമാ നിർമ്മാണ കമ്പനികളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിനീഷ് എന്നാണ് ഡ്രീം ബി​ഗ് സിനിമാ നിർമാണ കമ്പനി ഉടമയുടെ പേര്. ബിനീഷിന് എവിടെ നിന്നാണ് അടുത്തകാലത്തായി വലിയ രീതിയിൽ പണം ലഭിക്കുന്നതെന്ന് അന്വേഷണം നടക്കുകയാണ്. ഈ രണ്ട് നിർമാണ കമ്പനികൾക്കും പണം ഫണ്ട് ചെയ്യുന്നതിന്റെ സ്രോതസ് ഒന്നുതന്നെയാണെന്നാണ്  സൂചന. ഒരു ഫിനാൻഷ്യൽ കമ്പനിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അവരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ചില ഇടപാടുകളാണ് സിനിമാ നി‍ർമാണത്തിന്റെ മറവിൽ നടന്നതെന്നാണ് സംശയം. ചില സിനിമാ നിർമാണ കമ്പനികളെ തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാൻ ഈ ഫിനാൻസ് കമ്പനി ഉപയോ​ഗിച്ചെന്നാണ് സംശയം.


Also Read: Kerala Rain Update: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കേരളത്തിൽ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത


 


സിനിമാ മേഖലയിൽ കള്ളപ്പണമിടപാട് നടക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ച പരാതിയെ തുടർന്നാണ് സിനിമാ നിർമ്മാണ കമ്പനികളെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്. പറവ ഫിലിംസ് നിർമ്മിച്ച മ‍ഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സൗബിനെ ചോദ്യം ചെയ്യുകയുമുണ്ടായി. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു ആലപ്പുഴ അരൂർ സ്വദേശിയായ സിറാജ് വലിയവീട്ടിലിൽ നൽകിയ പരാതി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.