മോഹൻലാൽ എന്ന നടന്റെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ സ്പടികം വീണ്ടും തീയേറ്ററുകളിൽ ചെയ്യാൻ ഒരുങ്ങുകയാണ്. പുതിയ സാങ്കേതിക മികവുകളോടെ റീ മാസ്റ്ററിങ് ചെയ്തതിന് ശേഷമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. ഫെബ്രുവരി 9 നാണ് ചിത്രത്തിൻറെ  റീ മാസ്റ്റർഡ് വേർഷൻ തീയേറ്ററുകളിൽ എത്തുന്നത്. ചിത്രം വീണ്ടും എത്തുമ്പോൾ ചിത്രത്തിൽ എട്ടര മിനിറ്റുകൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാനാണ് കൂടുതൽ ഷോട്ടുകൾ ചേർത്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ എട്ട് ദിവസത്തോളം ഷൂട്ട് ചെയ്ത രംഗങ്ങളാണ് ചിത്രത്തിൽ കൂട്ടിച്ചേർത്തിരിക്കുന്നത്.  "ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഇതിന് ഉപയോ​ഗിച്ചത്. ഇന്ന് 500 ആടുകളെ വച്ച് ഈ സീൻ റീഷൂട്ട് ചെയ്തു. ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ജിയോമെട്രിക്സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയറ്ററുകളില്‍ എത്തിക്കുന്നത്" എന്ന് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഭദ്രൻ പറഞ്ഞു.


ALSO READ: Spadikam 4k Ott: 'സ്ഫടികം 4K' ഒടിടി റിലീസ് എപ്പോൾ? സംവിധായകൻ പറയുന്നത് ഇങ്ങനെ


1995ലാണ് സ്ഫടികം പുറത്തിറങ്ങിയത്. തിലകൻ, നെടുമുടി വേണു, കെപിഎസി ലളിത, ഉർവശി, രാജൻ പി ദേവ്, ചിപ്പി, അശോകൻ, മണിയൻപിള്ള രാജു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന പ്രസ് മീറ്റിൽ ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചും സംവിധായകൻ അറിച്ചിരുന്നു. 150ൽ കൂടുതൽ തിയേറ്ററുകളിൽ സ്ഫടികം 4K പ്രദർശനത്തിനെത്തുമെന്നാണ് വിവരം.


4K പതിപ്പിന് ഒടിടി റിലീസ് ലഭിക്കുമെങ്കിലും ഒരു വർഷം കഴിഞ്ഞ് മാത്രമെ അത് സ്ട്രീം ചെയ്യുകയുള്ളൂവെന്നാണ് സംവിധായകൻ ഭദ്രൻ പറഞ്ഞത്. ഡിസ്നി ഹോട്ട്സ്റ്റാറിലാകും ചിത്രം സ്ട്രീം ചെയ്യുക. 4K പതിപ്പിന് ഒടിടി റിലീസ് ലഭിക്കുമെങ്കിലും 2024ൽ മാത്രമേ ചിത്രം ഡിസ്‌നി ഹോട്ട്‌സ്റ്റാറിലും MX Player-ലും സ്ട്രീം ചെയ്യുകയുള്ളൂ. ഒരു വർഷം കാത്തിരിക്കാൻ തയാറായവർക്ക് അങ്ങനെ കാണാം. - ഭ​ദ്രൻ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.