ചെന്നൈ: പ്രശസ്ത പിന്നണി ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യന്‍റെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസ് (Corona Virus) ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എസ്‌പിബിയ്ക്ക് എക്മോ ചികിത്സ ആരംഭിച്ചു. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം യന്ത്രങ്ങള്‍ ഏറ്റെടുക്കുന്ന രീതിയാണ്‌ എക്സ്ട്രാകോര്‍പോറിയല്‍ മെംബ്രേന്‍ ഓക്സിജനേഷന്‍ അഥവാ എക്മോ. രക്തത്തിന്‍റെ കൃത്യമായ പമ്പിംഗ് നടക്കുന്നതിനാല്‍ ഒക്സിജന്റെ അളവ് ക്രമാതീതമായി കുറയുന്നത് ഒഴിവാക്കനാകുകയും ഹൃദയത്തിനും ശ്വാസകോശത്തിനും വിശ്രമം ലഭിക്കുകയും ചെയ്യും.


ശരീരം ശ്രദ്ധിക്കാൻ തുടങ്ങിയത് സുജിത്തിനെ കണ്ടതിന് ശേഷം..!


മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത(Jayalalitha)യ്ക്കും അപ്പോളോ ആശുപത്രിയില്‍ എക്മോ ചികിത്സ നല്‍കിയിരുന്നു. എസ്പിബിയുടെ നില ഗുരുതരമായി തുടരുകയാണെന്നും വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, രക്തസമ്മര്‍ദ്ദം ഉള്‍പ്പടെയുള്ളവ തൃപ്തികരമാണ്. നില വഷളായതിനെ തുടര്‍ന്ന് എസ്പിബിയ്ക്ക് പ്ലാസ്മ ചികിത്സയു൦ നല്‍കിയിരുന്നു. 


'വിഷാദ രോഗ' വാദം പൊളിയുന്നു; ദിഷയുടെയും സുഷാന്തിന്‍റെയും വാട്സ്ആപ് ചാറ്റ് പുറത്ത്!


ഇതിനിടെ, എസ്പിബി ആരോഗ്യ൦ വീണ്ടെടുക്കുന്നതിനായി ഇന്ന് ലോകവ്യാപകമായി കൂട്ട പ്രാര്‍ത്ഥന നടത്തും. സംഗീത സംവിധായകന്‍ ഇളയരാജ (Ilayaraja), സംവിധായകന്‍ ഭാരതീരാജ എന്നിവരുടെ നേതൃത്വത്തിലാകും പ്രാര്‍ത്ഥന. വൈകിട്ട് ആറു മണിക്ക് നടക്കുന്ന പ്രാര്‍ത്ഥനയില്‍ എസ്പിബിയുടെ പാട്ടുകള്‍ വച്ച് പങ്കുചേരണമെന്ന് ഇളയരാജ അഭ്യര്‍ത്ഥിച്ചു.