രണ്ടാം ആഴ്ചയിലും ഇന്ത്യൻ ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റവുമായി സ്‌പൈഡർമാൻ: നോ വേ ഹോം. നിരവധി പുതിയ റിലീസുകൾ ഉണ്ടായിരുന്നിട്ടും MCU-ന്റെ ആരാധകരല്ലാത്തവരെപ്പോലും തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നതാണ് സ്‌പൈഡർമാൻ: നോ വേ ഹോം. ടോം ഹോളണ്ടും സെൻഡയയും അഭിനയിച്ച ചിത്രം സ്പൈഡർമാൻ സിനിമകൾക്ക് ഇന്ത്യയിൽ ശക്തമായ അടിത്തറ ഉറപ്പിച്ചു. 12 ദിവസത്തിന് ശേഷം ചിത്രം ഇപ്പോൾ 179.37 കോടി രൂപയിൽ (നെറ്റ്) ഓടുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബോക്‌സ് ഓഫീസിൽ രണ്ടാം വാരാന്ത്യത്തിൽ 26.85 കോടി നേടിയ ചിത്രം രണ്ടാമത്തെ തിങ്കളാഴ്ച 4.45 കോടി രൂപ കളക്ഷൻ നേടി.


Also Read: Spiderman No way Home: അങ്ങിനെ പീറ്റർ വീണ്ടുമെത്തുന്നു,സ്പൈഡർമാൻ നോ വേ ഹോം ട്രെയിലർ


രണ്ടാം വാരാന്ത്യത്തിൽ സ്‌പൈഡർമാൻ: നോ വേ ഹോമിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ ഔദ്യോഗിക കണക്ക്:


വെള്ളി: Rs 6.75 crore
ശനി: Rs 10.10 crore
ഞായർ: Rs 10 crore 
ആകെ: Rs 26.85 crore


Also Read: Spider-Man: No Way Home | 2021ൽ ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കീഴടക്കി സ്‌പൈഡര്‍മാന്‍: നോ വേ ഹോം


സ്‌പൈഡർമാൻ: നോ വേ ഹോം ആദ്യ ദിവസം 32.67 കോടി രൂപ നേടിയപ്പോൾ ആദ്യ വാരാന്ത്യത്തിൽ 108.37 കോടി രൂപയാണ് നേടിയത്. ബോക്‌സ് ഓഫീസിലെ വേഗത കണക്കിലെടുക്കുമ്പോൾ, ചിത്രം രണ്ടാം ആഴ്ചയിൽ തന്നെ 200 കോടി കടക്കുമെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല.


ആദ്യ ആഴ്ചയിലെ കണക്കുകൾ


വ്യാഴം: Rs 32.67 crore
വെള്ളി: Rs 20.37 crore
ശനി: Rs 26.10 crore
ഞായർ: Rs 29.23 crore
തിങ്കൾ: Rs 12.10 crore
ചൊവ്വ: Rs 10.40 crore
ബുധൻ: Rs 8.70 crore
വ്യാഴം: Rs 8.50 crore
ആകെ: Rs 148.07 crore


സ്‌പൈഡർമാൻ: നോ വേ ഹോം ഇതിനകം തന്നെ ഇന്ത്യയിലെ ബോക്‌സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു കഴിഞ്ഞു. എക്കാലത്തെയും വലിയ സ്‌പൈഡി സിനിമയായി ഉയർന്നുവരുന്നതിനു പുറമേ, അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിമിന് ശേഷം മാർവലിന്റെ സീരീസിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ അവഞ്ചർ സിനിമയായി ഈ ചിത്രം മാറി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.