Spiderman No Way Home OTT RElease : സ്പൈഡർമാൻ നോ വേ ഹോം നെറ്റ്ഫ്ലിക്സിൽ ഉടനെത്തുന്നു
Spiderman No Way Home OTT Update : ജൂൺ 13 ന് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്പൈഡർമാൻ സിനിമകളിൽ ഏറ്റവും മികച്ചതെന്ന പ്രതികരണം നേടിയ ഹോളിവുഡ് ചിത്രം സ്പൈഡർമാൻ: നോ വേ ഹോം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ എത്തുന്നു. ജൂൺ 13 ന് ചിത്രം ഒടിടി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ 16 ന് തീയേറ്ററുകളിൽ റീലീസ് ചെയ്ത ചിത്രമാണ് സ്പൈഡർമാൻ നോ വേ ഹോം. ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് ചിത്രത്തിന് നേടാൻ കഴിഞ്ഞത്.
ആകെ 3264 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം ഇന്ത്യയൊട്ടാകെ 33 കോടിയാണ് സിനിമ ആദ്യ ദിവസം നേടിയത്. 2017,2019 വർഷങ്ങളിലിറങ്ങിയ സ്പൈഡർമാൻ സീരിസിലെ ചിത്രമായിരുന്നു സ്പൈഡർമാൻ നോ വേ ഹോം. ടോം ഹോളണ്ടാണ് ഈ ചിത്രത്തിലും സ്പൈഡർമാനായി എത്തിയത്. മുൻപ് കണ്ട് പരിചയിട്ട ഡോ ഒക്ടോപസും വില്ലൻ കഥാപാത്രമായി ചിത്രത്തിൽ എത്തിയിരുന്നു. ആൽഫ്രഡ് മോലിനയാണ് ഒക്ടോപസിനെ അവതരിപ്പിക്കുന്നത്.
ALSO READ: സ്പൈഡർമാൻ: അന്ന് ചിലന്തി കടിച്ച പഴയ പീറ്റർ പാർക്കർ മുതൽ ഇപ്പോഴത്തെ പീറ്റർ വരെ-ചരിത്രം
ഒരിക്കൽ അണുവിസരണമുള്ള ഒരു ചിലന്തിയുടെ കടിയേൽക്കുന്നതോടെ ഹൈ സ്കൂൾ വിദ്യാർത്ഥിയായ പീറ്റർ പാർക്കർക്കറിന് ചിലന്തിയൊട് സമാനമായ ചില അമാനുഷിക ശക്തികൾ ലഭിക്കുന്നു. അങ്ങനെയാണ് സ്പൈഡർമാൻ എന്ന കഥാപാത്രത്തിന്റെ ഉത്ഭവം. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് 1962-ൽ ഈ കഥാപാത്രത്തെ നിർമിച്ചത്. പീറ്റർ പാർക്കർ എന്നാണ് സ്പൈഡർ മാന്റെ യഥാർത്ഥ പേര്മാർവൽ കോമിക്കിനെ ആധാരമാക്കി 2002-ൽ പുറത്തിറങ്ങിയ സ്പൈഡർമാനാണ് പരമ്പരയിലെ ആദ്യ ചിത്രം.
മാര്‍വെലിന്റെ ആദ്യ രണ്ട് സ്‌പൈഡര്‍മാന്‍ സീരീസുകളും ഒരുക്കിയ ജോണ്‍ വാട്ട്‌സണ്‍ തന്നെയാണ് നോ വേ ഹോമും ഒരുക്കിയിട്ടുള്ളത്. വമ്പിച്ച കളക്ഷനാണ് ചിത്രത്തിന് ലോകമെമ്പാടു നിന്നും ലഭിച്ചത്. എല്ലാ സ്‌പൈഡർമാൻ ചിത്രങ്ങളിലെയും നായകന്മാർ ഒന്നിച്ച് എത്തുന്നു എന്നുള്ളതും ഈ ചിത്രത്തിൻറെ പ്രത്യേകതയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...