സ്പൈഡർമാൻ: അന്ന് ചിലന്തി കടിച്ച പഴയ പീറ്റർ പാർക്കർ മുതൽ ഇപ്പോഴത്തെ പീറ്റർ വരെ-ചരിത്രം

മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർ-മാൻ

Written by - Zee Malayalam News Desk | Last Updated : Dec 18, 2021, 07:42 PM IST
  • 2017-ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജോൺ വാട്സ് ആണ്
  • 2012-ൽ പുറത്തിറങ്ങിയ ചിത്രമാണ് അമേസിങ്ങ് സ്പൈഡർമാൻ
  • സാം റൈമി സംവിധാനം ചെയ്ത ചിത്രത്തിൽ പീറ്റർ പാർക്കറായി അഭിനയിച്ചത് ടോബി മാഗ്വയർ
സ്പൈഡർമാൻ: അന്ന് ചിലന്തി കടിച്ച പഴയ പീറ്റർ പാർക്കർ മുതൽ ഇപ്പോഴത്തെ പീറ്റർ വരെ-ചരിത്രം

ലോകമെമ്പാടും ആരാധകരുള്ള സ്പൈഡർമാൻറെ പിറവിക്ക് പിന്നിൽ യൂറോപ്പിലെ ഏറ്റവും പ്രചാരമുള്ള കുട്ടികളുടെ കോമിസ് മാസികയായിരുന്നു മാർവെൽ ആയിരുന്നു. 

മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർ-മാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് 1962-ൽ ഈ കഥാപാത്രത്തെ നിർമിച്ചത്. 

പീറ്റർ പാർക്കർ എന്നാണ് സ്പൈഡർ മാന്റെ യഥാർത്ഥ പേര്മാർവൽ കോമിക്കിനെ ആധാരമാക്കി 2002-ൽ പുറത്തിറങ്ങിയ സ്പൈഡർമാനാണ് പരമ്പരയിലെ ആദ്യ ചിത്രം. സാം റൈമി സംവിധാനം ചെയ്ത ചിത്രത്തിൽ പീറ്റർ പാർക്കറായി അഭിനയിച്ചത് ടോബി മാഗ്വയർ ആണ്

രണ്ടാം സ്പൈഡർമാൻ

സാം റൈമി തന്നെ സംവിധാനം ചെയ്ത സ്പൈഡർമാൻ-2ലും നായകൻ ടോബി മാഗ്വയർ തന്നെയായിരുന്നു. 2004-ലാണ് ചിത്രം റിലീസായത്

മൂന്നാം സ്പൈഡർമാൻ

2007-ലാണ് സ്പൈഡർ പരമ്പരയിലെ മൂന്നാം ചിത്രം എത്തുന്നത്. സംവിധാനം സാം റൈമി തന്നെ പീറ്റർ പാർക്കറായി ടോബി മാഗ്വയർ ഒരിക്കൽ കൂടി എത്തി.

അമേസിങ്ങ് സ്പൈഡർമാൻ-1,2

മൂന്ന് വരെയുള്ള പരമ്പരകളിൽ നിന്നും മാറി മാർക്ക് വെബ്ബ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ചിത്രമാണ് അമേസിങ്ങ് സ്പൈഡർമാൻ. എമ്മ സ്റ്റോൺ, ആൻഡ്രൂ ഗാർഫീൽഡ് എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിൽ. 2014ലാണ് ചിത്രത്തിൻറെ രണ്ടാം ഭാഗം എത്തിയത്.

സ്പൈഡർമാൻ-ഹോം കമിങ്ങ്, ഫാർ ഫ്രം ഹോം, നോ വേ ഹോം

2017-ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജോൺ വാട്സ് ആണ്. ടോം ഹോളണ്ടാണ്  സ്പൈഡർമാനായി എത്തിയത്.2019-ൽ  ഫാർ ഫ്രം ഹോം, 2021-ൽ നോ വേ ഹോം തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതേ അണിയറ പ്രവർത്തകരുടെയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News