നെറ്റ്ഫ്ലിക്സിന്റെ (Netflix) സകല റെക്കോർഡും തകർത്ത് മുന്നേറിയ വെബ് സീരീസാണ് സ്ക്വിഡ് ഗെയിം (Squid Game). സൗത്ത് കൊറിയാൻ സീരിസായ (South Korean Series) സ്ക്വിഡ് ​ഗെയിമിനെ വളരെ ആവേശത്തോടെയാണ് സീരീസ് പ്രേമികൾ ഏറ്റെടുത്തത്. സീരീസ് പുറത്തിറങ്ങി നാലാം ദിനം തന്നെ പരമ്പര ഒന്നാം സ്ഥാനത്തെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

വൻ സ്വീകാര്യതയാണ് സർവൈവൽ ഗണത്തിൽപ്പെടുന്ന ഈ സീരിസിന് ലഭിച്ചത്. ഇതുവരെ നെറ്റ്ഫ്ലിക്സിന്റെ ഒരു സീരിസിനും ഇത്തരമൊരു പ്രേക്ഷക സ്വീകാര്യത ലഭിച്ചിട്ടില്ല. ആദ്യ ഒരുമാസം കൊണ്ട് മാത്രം ലഭിച്ചത് 111 മില്യൺ പ്രേക്ഷകരെയാണ്. ഇപ്പോഴിതാ സ്‌ക്വിഡ് ഗെയിം സീസണ്‍ 2 (Squid Game Season 2) എത്തുമെന്ന സൂചനയാണ് സംവിധായകന്‍ ഹ്വാങ് ഡോംഗ് ഹ്യുക് നൽകുന്നത്. എന്നാൽ നെറ്റ്ഫ്ലിക്സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.


Also Read: Squid Game : നെറ്റ്ഫ്ലിക്സിലെ സകല റെക്കോർഡുകളും തകർത്ത് സ്ക്വിഡ് ഗെയിം; ഒരു മാസം കൊണ്ട് മാത്രം നേടിയത് 111 മില്യൺ പ്രേക്ഷകരെ; എന്താണ് ഈ ഗെയിമിനിത്ര പ്രത്യേകത?


സ്ക്വിഡ് ​ഗെയിമിന്റെ രണ്ടാം സീസണിനായി വളരെയധികം സമ്മർദ്ദവും ആവശ്യവും ഏറിവരുന്നുണ്ട്. സീസൺ 2 സംബന്ധിച്ചുള്ള ചിന്തകളുണ്ട് മനസിൽ. എന്നാൽ അത് എപ്പോൾ എങ്ങനെ സംഭവിക്കും എന്നുള്ളത് ഇപ്പോൾ പറയാൻ സാധിക്കില്ല. സോങ്കി ഹുൻ തിരിച്ചുവരും, ലോകത്ത് രക്ഷിക്കുന്നതിനായി അവന് ചെയ്യാൻ കഴിയുന്നത് ചെയ്യും, ഹ്വാങ് പറഞ്ഞു.


456 വ്യക്തികള്‍ ആറു കളികളില്‍ ഏര്‍പ്പെടുന്നതാണ് ഒമ്പത് എപ്പിസോഡുകള്‍ ഉള്ള സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ്‍. 45.6 ബില്യണ്‍ കൊറിയന്‍ വണ്‍ സമ്മാനത്തുകയാണ് ഇവരെ ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.


Also Read: Squid Game ലെ യോങി പാവ ദക്ഷിൺ കൊറിയയിൽ തരംഗമാകുന്നു, Younghee Doll പാർക്കിൽ സ്ഥാപിച്ച് അധികൃതർ          


മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ജീവിതത്തില്‍ സാമ്പത്തികമായി ഒരുപാട് ബാധ്യതകള്‍ ഉള്ളവരാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പ്രായമോ, ലിംഗഭേദമോ പരിഗണിക്കാതെ പൂര്‍ണമായും കഴിവിന്റെയും, സാമര്‍ഥ്യത്തിന്റെയും, ബലത്തിന്റെയും, കൗശലത്തിന്റെയും മിടുക്കുകൊണ്ട് മാത്രമാണ് വിജയികളെ തീരുമാനിക്കുന്നത്.


സെപ്റ്റംബര്‍ 17നാണ് സ്‌ക്വിഡ് ഗെയിം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. സിരീസുകളുടെ കണക്കെടുത്താല്‍ നെറ്റ്ഫ്‌ളിക്‌സിന്റെ എക്കാലത്തെയും വലിയ വിജയമായാണ് സ്‌ക്വിഡ് ഗെയിം നിലവില്‍ പരിഗണിക്കപ്പെടുന്നത്. സൗത്ത് കൊറിയന്‍ താരങ്ങള്‍ക്ക് ലോകമാകെ ആരാധകരെയും നേടിക്കൊടുത്തിരിക്കുകയാണ് സിരീസ്.


Also Read: Squid Game : സ്ക്വിഡ് ഗെയിം സീരീസ് നെറ്ഫ്ലിക്സിന് നൽകിയത് വമ്പൻ നേട്ടം; 4.4 മില്യൺ പേർ കൂടി നെറ്ഫ്ലിക്സിലെത്തി 


നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പരമ്പര എന്ന പ്രത്യേകതയും സ്‌ക്വിഡ് ഗെയിമിനുണ്ട്. നെറ്റ്ഫ്‌ലിക്‌സില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യത്തെ കൊറിയന്‍ പരമ്പരയായി സ്‌ക്വിഡ് ഗെയിം മാറി. സീരിസിന് 31 ഭാഷകളിലാണ് സബ്ടൈറ്റിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഈ സീരിസിനെ 13 ഭാഷകളിലായി ഡബ്ബിങ്ങും ചെയ്തിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.