കൊച്ചി: അഭിമുഖത്തിനിടയിൽ അവതാരകയെ അധിക്ഷേപിച്ച ശ്രീനാഥ് ഭാസിക്കെതിരെ നിർമ്മാതാക്കളും മാപ്പ് പറഞ്ഞത് കൊണ്ട് മാത്രം പ്രശ്നം അവസാനിക്കില്ലെന്നും പ്രൊഡ്യൂസർമാർക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും നിർമ്മാതാക്കൾ പറയുന്നു.നടനെതിരെ നടപടി സ്വീകരിക്കണമെന്നും നിർമ്മാതാക്കളുടെ യോഗത്തിൽ ആവശ്യമുയർന്നിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം ശ്രീനാഥ് ഭാസി കേസിൽ ചോദ്യം ചെയ്യാൻ ഹാജരായതായതാണ് ഒടുവിലത്തെ വിവരം. അതേസമയം ഇന്ന് ഹജരാകൻ കഴിയില്ലെന്നും സാവകാശം വേണമെന്നും ശ്രീനാഥ് ഭാസി നേരത്തെ ചോദിച്ചിരുന്നെങ്കിലും ഹാജരാവുകയായിരുന്നു. 


ALSO READ: Sreenath Bhasi: ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; മരട് സ്റ്റേഷനിലെത്താൻ നിർദ്ദേശം


ചട്ടമ്പി എന്ന ചിത്രത്തിന്റ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെയാണ് അവതാരികയോട് ശ്രീനാഥ് ഭാസി അപരമര്യാദയായി പെരുമാറിയതെന്നാണ് പരാതി. പ്രകോപനങ്ങൾ ഒന്നും കൂടാതെ തന്നോട് മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അവതാരിക പരാതിയിൽ പറയുന്നത്. സെപ്റ്റംബർ 22നാണ് ശ്രീനാഥിനെതിരെ മരട് പോലീസിൽ മാധ്യമപ്രവർത്തകയുടെ പരാതി ലഭിക്കുന്നത്.


കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ചാണ് അഭിമുഖം നടന്നത്. പരാതിക്കാരിയുടെ മൊഴി നേരത്തെ പോലീസ് വിശദമായി രേഖപ്പെടുത്തിയിരുന്നു. ഈ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും അഭിമുഖത്തിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.


അവതാരകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് താരത്തിന് നോട്ടീസ് നൽകിയത്. താന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമായിരുന്നു ശ്രീനാഥ് ഭാസിയുടെ പ്രതികരണം.


ALSO READ: Sreenath Bhasi : ഓൺലൈൻ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസ്; ഹാജരാകാൻ സാവകാശം തേടി ശ്രീനാഥ് ഭാസി


 


താൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടപ്പോഴും തന്നെ കളിയാക്കി സംസാരിച്ചെന്നും. തന്നെ വളരോ മോശമായ രീതിയിൽ തെറിവിളിച്ചെന്നും അവതാരക റിപ്പോർട്ടർ ചാനലിന് നൽകിയ മറുപടിയിൽ പറയുന്നുണ്ട്. അച്ഛനും അമ്മക്കും വരെയുള്ള തെറിവിളികേട്ട തൻറെ മാനസികാവസ്ഥ വളരെ മോശമായിരുന്നെന്നും അവതാരക ചൂണ്ടിക്കാണിക്കുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ