കൊച്ചി: ഓൺലൈൻ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് മരട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ശ്രീനാഥ് കേന്ദ്ര കഥാപാത്രമായ ചട്ടമ്പി എന്ന ചിത്രത്തിന്റ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് അവതാരികയോട് താരം അപരമര്യാദയായി പെരുമാറിയത്. പ്രകോപനങ്ങൾ ഒന്നും കൂടാതെ തന്നോട് മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് അവതാരിക പരാതിയിൽ പറയുന്നത്. സെപ്റ്റംബർ 22നാണ് ശ്രീനാഥിനെതിരെ മരട് പോലീസിൽ മാധ്യമപ്രവർത്തകയുടെ പരാതി ലഭിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് താരത്തിന് നോട്ടീസ് നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറുകയായിരുന്നു നടൻ എന്നാണ് മാധ്യമ പ്രവർത്തക പരാതി പറഞ്ഞിരിക്കുന്നത്. ഇന്ന് പ്രാഥമിക മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴി നേരത്തെ പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒരു ഹോട്ടലിൽ വെച്ചാണ് അഭിമുഖം നടന്നത്. ഈ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും അഭിമുഖത്തിന്റെ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
Also Read: Sreenath Bhasi : "ദയവ് ചെയ്ത് തെറി വിളിയെ നോർമ്മലൈസ് ചെയ്യരുത്"; നടൻ ആര്യൻ
താന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. 'എന്‍റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്‍റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ല'- ശ്രീനാഥ് ഭാസി പറഞ്ഞു. മറ്റൊരു അഭിമുഖത്തിൽ തന്റെ പ്രവൃത്തിയിൽ മാപ്പ് ചോദിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. താൻ പെരുമാറിയ രീതി തെറ്റാണെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നുമാണ് താരം പറഞ്ഞത്.
അതേസമയം പരാതിയിൽ പറയും പോലെ നടന്റെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായെങ്കിൽ അത് അംഗീകരിക്കില്ലെന്ന് ചട്ടമ്പി സിനിമയുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ പറഞ്ഞു. എന്നാൽ അതിന്‍റെ പേരിൽ സിനിമയെ മോശമാക്കാൻ മനപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകൻ വ്യക്തമാക്കി. അതിനിടെ മറ്റൊരു റേഡിയോ അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...