കന്നഡയിലെ പ്രമുഖ ചലച്ചിത്രനിർമാണ കമ്പനിയായ ഇമോഷൻസ് ഫാക്ടറി ഗ്രൂപ്പ് (ഇഎഫ്ജി) യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രം ക്രെഡിറ്റ് സ്കോർ ചിത്രീകരണം ആരംഭിച്ചു. സംവിധായകൻ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ചിത്രം നിർമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ.എം ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ചിത്രീകരണം ആരംഭിച്ചു. നെട്ടയത്ത് ശ്രീനാഥ് ഭാസിയുടെ മാതാവ് ശശികലാ ഭാസി സ്വിച്ചോൺ കർമ്മവും പിതാവ് ഭാസി രവീന്ദ്രൻ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടായിരുന്നു ചിത്രീകരണത്തിന് തുടക്കമിട്ടത്. ആദ്യരംഗത്തിൽ ശ്രീനാഥ് ഭാസി, ചാന്ദ്നി, മാലപാർവ്വതി, സോഹൻ സീനുലാൽ എന്നിവർ അഭിനയിച്ചു.


ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട് സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിൻ്റെ ജീവിതമാണ് കഥാതന്തു. സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി, സോഹൻ സീനുലാൽ, ചാന്ദ്നി എന്നിവരാണ്. ഇവർക്കു പുറമേ മലയാളി കന്നഡ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.


ALSO READ: വിവിധ ​ഗെറ്റപ്പുകളിൽ ആരാധകരെ ത്രസിപ്പിച്ച് വിജയ്; 'ഗോട്ട്' ട്രെയിലർ പുറത്തുവിട്ടു


സംഭാഷണം- അർജുൻ ടി. സത്യനാഥ്, ഛായാഗ്രഹണം- പ്രദീപ് നായർ, എഡിറ്റിംഗ്‌- സോബിൻ.കെ.സോമൻ, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്- പ്രദീപ് വിതുര, കോസ്റ്റ്യൂം ഡിസൈൻ- ബ്യൂസി ബേബി ജോൺ, ക്രിയേറ്റീവ് ഹെഡ്- ശരത് വിനായക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-  ശ്രീരാജ് രാജശേഖരൻ, കോ ഡയറക്ടർ- സാംജി ആൻ്റണി.


ലൈൻ പ്രൊഡ്യൂസർ- ദീപു കരുണാകരൻ, കോ പ്രൊഡ്യൂസർ- വിക്രം ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷാജി ഫ്രാൻസിസ്, പ്രൊഡക്ഷൻ മാനേജർ- കുര്യൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിജയ് ജി.എസ്, പ്രൊജക്റ്റ് ഡിസൈൻ-  മുരുകൻ എസ്, പിആർഒ- വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.