Sreenath Bhasi: വിവാദങ്ങളൊഴിയാതെ ശ്രീനാഥ് ഭാസി; മുൻപും ലഹരി ഉപയോഗ ആരോപണം, വിലക്ക്, അറസ്റ്റ്
Sreenath Bhasi Controversies: ശ്രീനാഥ് ഭാസി ഇതാദ്യമായല്ല ലഹരി വിവാദത്തിൽപ്പെടുന്നത്. 2022 സെപ്തംബറിൽ ലഹരി ഉപയോഗിച്ച് ചാനൽ അവതാരകയെ അപമാനിച്ചുവെന്ന കേസിൽ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു.
കൊച്ചി: തിരുവനന്തപുരത്തെ ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗാ മാർട്ടിന്റെയും പേരുകൾ വന്നതിന് പിന്നാലെ സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് റിമാൻഡ് റിപ്പോർട്ടിൽ പേര് വന്ന താരങ്ങളെ ചോദ്യം ചെയ്യുമെന്നാണ് കൊച്ചി ഡിസിപി കെഎസ് സുദർശൻ പറയുന്നത്.
കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാകും ചോദ്യം ചെയ്യൽ. റിമാൻഡ് റിപ്പോർട്ടിൽ പേരുള്ള എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് ഡിസിപി കെഎസ് സുദർശൻ പറഞ്ഞു. ഓംപ്രകാശിന്റെ മുറിയിൽ താരങ്ങൾ വന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഓംപ്രകാശിന്റെ മുറിയിൽ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകൾ പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം വന്നശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കൊച്ചി ഡിസിപി പറഞ്ഞു.
ശ്രീനാഥ് ഭാസി ഇതാദ്യമായല്ല ലഹരി വിവാദത്തിൽപ്പെടുന്നത്. 2022 സെപ്തംബറിൽ ലഹരി ഉപയോഗിച്ച് ചാനൽ അവതാരകയെ അപമാനിച്ചുവെന്ന കേസിൽ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു. ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് അഭിമുഖം നൽകുന്നതിനിടെ അവതാരകയുടെ ചോദ്യത്തിൽ പ്രകോപിതനായ താരം അവതാരകയോട് മോശമായി പെരുമാറിയെന്നാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മരട് പോലീസ് ശ്രീനാഥിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ജാമ്യം ലഭിച്ചു.
2023ൽ നടനെതിരെ നിർമാതാക്കൾ രംഗത്തെത്തിയിരുന്നു. നിർമാതാക്കൾക്ക് നിരന്തരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നായിരുന്നു ആരോപണം. താരം ലഹരി ഉപയോഗിച്ച് സെറ്റിലെത്തുന്നുവെന്നായിരുന്നു പ്രധാന ആരോപണം. തുടർന്ന് നിർമാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏർപ്പെടുത്തി. ഒന്നിലധികം സിനിമകളുടെ കരാറിൽ ശ്രീനാഥ് ഭാസി ഒരേ സമയം ഒപ്പിടുന്നുവെന്നും ഇത് നിർമാതാക്കൾക്ക് നഷ്ടമുണ്ടാക്കുന്നുവെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാറിൽ ഒപ്പിടാൻ താരം വിസമ്മതിക്കുന്നുവെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് ശ്രീനാഥ് ഭാസിക്കെതിരെ ഉയർന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.