Sreenath Bhasi Licence Suspended: ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു
Sreenath Bhasi Arrest: കഴിഞ്ഞ മാസമാണ് അപകടം നടന്നത്. സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
നടൻ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു. ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ കേസിലാണ് നടപടി. മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഫഹീമിനാണ് പരിക്കേറ്റത്. കഴിഞ്ഞ മാസമാണ് അപകടം നടന്നത്. സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിലാണ് ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസെടുത്ത് നടപടി സ്വീകരിച്ചത്. കൊച്ചിയിൽ കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെപ്റ്റംബർ എട്ടിനാണ് അപകടമുണ്ടായത്. തെറ്റായ ദിശയിലൂടെയെത്തിയ ശ്രീനാഥ് ഭാസിയുടെ കാർ പരാതിക്കാരന്റെ സ്കൂട്ടറിലിടിക്കുകയും നിർത്താതെ പോകുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അപകടത്തിൽ പരാതിക്കാരന് സാരമായി പരിക്കേറ്റിരുന്നു.
ALSO READ: വാഹനമിടിച്ച ശേഷം നിർത്താതെ പോയി; ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
സംഭവത്തിൽ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും നടപടിയുടെ ഭാഗമായി താരത്തെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുവെന്നാണ് വിവരം. നേരത്തെ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ ശ്രീനാഥ് ഭാസിക്കെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു.
കേസിൽ അറസ്റ്റിലായ ബിനു ജോസഫുമായി ശ്രീനാഥ് ഭാസിക്ക് സാമ്പത്തിക ഇടപാടുകളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. എന്നാൽ ശ്രീനാഥ് ഭാസിക്കെതിരെയും പ്രയാഗ മാർട്ടിനുമെതിരെ ഇത് വരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.