ചട്ടമ്പിക്ക് ശേഷം ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രമാണ് ജേർണി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. സഞ്ജിത്ത് ചന്ദ്രസേനൻ ആണ് സംവിധാനം. തിരക്കഥയും സഞ്ജിത്ത് തന്നെയാണ്. 'ത്രയം', 'നമുക്ക് കോടതിയിൽ കാണാം' എന്നീ ചിത്രങ്ങൾക്ക് ശേഷം സഞ്ജിത് ചന്ദ്രസേനൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രീനാഥ്‌ ഭാസിയും കിഷ്കിന്ധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജിത് ചന്ദ്രസേനൻ, മാത്യു പ്രസാദ്, സാഗർ ദാസ് എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ധനേഷ് ആനന്ദ്, സാം സിബിൻ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. റോഡ് മൂവി ആയി ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് പുതുമുഖ നടിയായിരിക്കും.


Also Read: Cobra Movie OTT : വിക്രത്തിന്റെ കോബ്ര ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് സോണി ലിവ്


ഹോം, മേപ്പടിയാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാഹുൽ സുബ്രമണ്യൻ ആണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. മാത്യു പ്രസാദാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. സാഗർ ദാസ് എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു. തെന്നിന്ത്യയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആയ ഉത്തര മേനോൻ ആണ് വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ധനേഷ് ആനന്ദ് ആണ്.


പ്രൊഡക്ഷൻ കണ്ട്രോളർ നിജിൽ ദിവാകരൻ, ആർട്ട് അരുൺ തിലകൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിവേക് വിനോദ്. അസിസ്റ്റന്റ് ഡയറക്റ്റേഴ്‌സ് സുജിത് സുരേന്ദ്രൻ, അർജുൻ ആസാദ്. വിഎഫ്എക്‌സ് ഐഡന്റ് ലാബ്‌സ്, ഓൺലൈൻ പി ആർ ഡി.എം, ഡിസൈൻ മാ മി ജോ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.