THiruvananthapuram : ആർആർആറിന്റെ (RRR) പ്രീലോഞ്ചിങ് ഇവന്റിന് വൻ താരനിരയും, സംവിധായകൻ എസ്എസ് രാജമൗലിയും (SS Rajamouli) എത്തുന്നു. തിരുവനന്തപുരത്ത് എത്തുന്നു ഡിസംബർ 26 നാണ് ചിത്രത്തിൻറെ  പ്രീലോഞ്ചിങ് ഇവന്റ് സംഘടിപ്പിക്കുന്നത്. ലോകസിനിമയിൽ റെക്കോർഡുകൾ ഭേദിച്ച ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ്  RRR .


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയുടെ പ്രീ ലോഞ്ച് ഇവന്റിൽ സംവിധായകൻ എസ് . എസ് . രാജമൗലിയോടൊപ്പം അഭിനേതാക്കളായ റാം ചരൺ , ജൂനിയർ എൻ ടി ആർ , ആലിയ ഭട്ട് എന്നിവർ പങ്കെടുക്കും. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ഡിസംബർ 26 ന് വൈകിട്ട് 6 മണിക്കാണ് RRR ചിത്രത്തിന്റെ പ്രീ ലോഞ്ച് ഇവന്റ് നടക്കുന്നത് . 


ALSO READ: RRR Trailer | ഇതാണ് ബ്രഹ്മാണ്ഡം; തിയറ്ററുകളെ ഇളക്കിമറിക്കുമെന്ന് ഉറപ്പുമായി രാജമൗലിയുടെ RRR ട്രയിലർ


ബാഹുബലിയെ വെല്ലുന്ന RRR  ട്രൈലർ റിലീസ് ആയ ശേഷം സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകരും. 2022 ജനുവരി 7നാണ് ചിത്രം റീലിസ് ചെയ്യുന്നത്. റീലിസിനു മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയത് നേരത്തെ വാർത്തയായിരുന്നു. കഴിഞ്ഞ 20 വർഷമായി സിനിമാ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച  ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്‌ചേര്‍സ് ആണ് RRR കേരളത്തിൽ വിതരണത്തിൽ എത്തിക്കുന്നത് . 


ALSO READ: RRR ന്റെ നാല് ഭാഷകളിലുള്ള ഡിജിറ്റൽ റൈറ്റ് ZEE5 സ്വന്തമാക്കി, നെറ്റ്ഫ്ലിക്സിന് ഹിന്ദിയും മറ്റ് വിദേശ ഭാഷകളുടെയും റൈറ്റ്


ഡിസ്ട്രിബൂഷൻ രംഗത്ത് 109 ചിത്രങ്ങൾ എത്തിച്ചതിനു പുറമെ എസ് എസ് രാജമൗലിയുടെ RRR മലയാളത്തിൽ എത്തിക്കാൻ സാധിച്ചത് ഏറ്റവും വലിയ അനുഗ്രഹമായി  കണക്കാക്കുന്നുവെന്നു ഷിബു തമീൻസ് പറഞ്ഞു. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ ചരിത്ര കഥയാണ് ആർആർആർ പറയുന്നത്. അജയ് ദേവ്ഗൺ ,ബ്രിട്ടീഷ് നദി ഡെയ്‌സി എഡ്‌ജർ ,തമിഴ് നടന്‍ സമുദ്രക്കനി, ശ്രീയ ശരണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. 


ALSO READ: RRR Song Janani : ജനനി പ്രിയ ഭാരത ജനനി ; ആർആർആറിന്റെ ആത്മാവ് തൊട്ടറിഞ്ഞ ​ഗാനം


ഇന്ത്യയിലെ പ്രേക്ഷക പ്രീതിയും കളക്ഷൻ റെക്കോർഡും നേടിയ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ആർആർആറിനു പിന്നിലും എത്തുന്നത്. കെ.കെ. സന്തില്‍കുമാര്‍ ഛായാഗ്രഹണവും  സാബു സിറിള്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിർവ്വഹിക്കുന്നു. രാജമൗലിയുടെ പിതാവ് വി.വിജയേന്ദ്ര പ്രസാദാണ് കഥയൊരുക്കുന്നത്. കീരവാണി സംഗീതം നൽകുന്ന ചിത്രത്തിൽ വിഷ്വൽ എഫക്ട് വി. ശ്രീനിവാസ് മോഹനാണ്. വസ്ത്രാലങ്കാരം നിർവ്വഹിച്ചിരിക്കുന്നത് രാമ രാജമൗലിയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.