RRR Trailer | ഇതാണ് ബ്രഹ്മാണ്ഡം; തിയറ്ററുകളെ ഇളക്കിമറിക്കുമെന്ന് ഉറപ്പുമായി രാജമൗലിയുടെ RRR ട്രയിലർ

2022 ജനുവരി 7ന് തിയറ്ററുകളിൽ നേരിട്ട് ചിത്രം റിലീസ് ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Dec 9, 2021, 12:27 PM IST
  • തെലുഗു സൂപ്പർ താരങ്ങളായ ജൂനിയർ എൻടിആറും രാം ചരണും ഒന്നിക്കുന്ന ചിത്രത്തിലെ അതിശയിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണിക്കിയണ് അണിയറ പ്രവർത്തകർ ട്രയിലർ ഒരുക്കിയിരിക്കുന്നത്.
  • 2022 ജനുവരി 7ന് തിയറ്ററുകളിൽ നേരിട്ട് ചിത്രം റിലീസ് ചെയ്യും.
  • 20-ാം നൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തിൽ വമ്പൻ ഗ്രാഫിക്സുകളാണ് ഒരുക്കിയിരിക്കുന്നത്.
RRR Trailer | ഇതാണ് ബ്രഹ്മാണ്ഡം; തിയറ്ററുകളെ ഇളക്കിമറിക്കുമെന്ന് ഉറപ്പുമായി രാജമൗലിയുടെ RRR ട്രയിലർ

ഹൈദരാബാദ് : സൂപ്പർ ഹിറ്റ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ സംവിധായകൻ എസ് എസ് രാജമൗലി ഒരുക്കുന്ന ബിഗ് ബജറ്റ് RRR സിനിമയുടെ ട്രയലർ റിലീസായി. തെലുഗു സൂപ്പർ താരങ്ങളായ ജൂനിയർ എൻടിആറും രാം ചരണും ഒന്നിക്കുന്ന ചിത്രത്തിലെ അതിശയിപ്പിക്കുന്ന രംഗങ്ങൾ കോർത്തിണിക്കിയണ് അണിയറ പ്രവർത്തകർ ട്രയിലർ ഒരുക്കിയിരിക്കുന്നത്. 2022 ജനുവരി 7ന് തിയറ്ററുകളിൽ നേരിട്ട് ചിത്രം റിലീസ് ചെയ്യും.

20-ാം നൂറ്റാണ്ടിലെ കഥ പറയുന്ന ചിത്രത്തിൽ വമ്പൻ ഗ്രാഫിക്സുകളാണ് ഒരുക്കിയിരിക്കുന്നത്. ഒരു രാജമൗലി ചിത്രത്തിൽ വേണ്ട അമാനുഷികമായ പല സീനുകളുമാണ് ചിത്രത്തിന്റെ ട്രയിലറിൽ അടങ്ങിയിരിക്കുന്നത്. പുലി വേട്ട, വൻ പ്രതിഷേധങ്ങൾ തുടങ്ങി വമ്പൻ ഫൈറ്റ് സീനകുൾ അടങ്ങിയ ദൃശ്യങ്ങൾ കോർത്തിണിക്കിയാണ് ട്രയിലർ പുറത്ത് വിട്ടിരിക്കുന്നത്. 

ALSO READ : RRR ന്റെ നാല് ഭാഷകളിലുള്ള ഡിജിറ്റൽ റൈറ്റ് ZEE5 സ്വന്തമാക്കി, നെറ്റ്ഫ്ലിക്സിന് ഹിന്ദിയും മറ്റ് വിദേശ ഭാഷകളുടെയും റൈറ്റ്

നേരത്തെ ഒക്ടോബർ 13 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ആർആർആർ. എന്നാൽ പിന്നീട് കോവിഡ് രോഗബാധ രൂക്ഷമായത്തിനെ തുടർന്ന് ചിത്രീകരണം വൈകിയതിനാലാണ് ചിത്രത്തിൻറെ റിലീസ് മാറ്റിവെച്ചത്. ചിത്രത്തിൻറെ മലയാളം ഉൾപ്പെടെ നാല് ഭാഷകളുടെ ഡിജിറ്റൽ സ്ട്രീമിങ് റൈറ്റ് സ്വന്തമാക്കിയത് ZEE5 ആണ്. കൂടാതെ സീ നെറ്റുവർക്ക് തന്നെയാണ് ചിത്രത്തിന്ന ഹിന്ദി സാറ്റ്ലൈറ്റ് അവകാശവും സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ സിനിമയുടെ ഹിന്ദിയും ഇംഗ്ലീഷും മറ്റ് വിദേശഭാഷകളുടെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിനാണ്.

ALSO READ : RRR Song Janani : ജനനി പ്രിയ ഭാരത ജനനി ; ആർആർആറിന്റെ ആത്മാവ് തൊട്ടറിഞ്ഞ ​ഗാനം

ഡി.വി.വി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. കെ.വി വിജയേന്ദ്ര പ്രസാദിൻറെ കഥയിലാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ എംഎം കീരവാണിയാണ് സംഗീത സംവിധാനം.  ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത് രുധിരം, രൗദ്രം, രണം എന്നാണ്.  ചിത്രം ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ഒരുക്കുന്നത്.  ചിത്രത്തിന്‍റെ മുതല്‍ മുടക്ക് 450 കോടിയാണ്.

DVV പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന സിനിമയുടെ പ്രമേയം 20 നൂറ്റാണ്ടിലെ 2 സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജുവിന്റെയും കോമരം ഭീമിന്റെയും  കഥയാണ്. സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ ചിത്രത്തില്‍  ഹൈന്ദവ  വികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച്  തെലങ്കാന ബി ജെ പിയാണ് രംഗത്തെത്തിയത്. സിനിമയിലെ കോമരം ഭീം എന്ന കേന്ദ്ര കഥാപാത്ര൦ മുസ്ലീം തൊപ്പിയണിയുന്നതായി ടീസറില്‍ കാണാം. ഇതാണ്  വിവാദത്തിന് വഴിതെളിച്ചത്.

ALSO READ : RRR Second Single : രാജമൗലിയുടെ ആർആർആറിലെ പുതിയ ഗാനം നവംബർ പത്തിനെത്തുന്നു

2019ത് മുതൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിങ് കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ട് പ്രാവശ്യം നിർത്തിവെക്കേണ്ടി വന്നിരുന്നു.  ഹൈദരാബാദിൽ റാമോജി ഫിലിം സിറ്റിൽ വലിയ സെറ്റുകൾ നിർമിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News