Sthanarthi Sreekuttan: ഈ പിള്ളേര് പൊളിക്കും! `സ്താനാർത്തി ശ്രീക്കുട്ടൻ` ട്രെയിലറെത്തി
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സ്താനാർത്തി ശ്രീക്കുട്ടൻ.
സൈജു കുറുപ്പും അജു വർഗീസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സ്താനാർത്തി ശ്രീക്കുട്ടന്റെ ട്രെയിലർ പുറത്തിറങ്ങി. ഇതൊരു സ്കൂൾ ഡ്രാമ ചിത്രമായിരിക്കുമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ബഡ്ജറ്റ് ലാബ് ഫിലിംസിൻ്റെ ബാനറിൽ നിഷാന്ത് പിള്ള, മുഹമ്മമ് റാഫി എന്നിവർ നിർമ്മിച്ച് വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാർത്തി ശ്രീക്കുട്ടൻ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ട് പ്രദർശനത്തിന് തയ്യാറെടുത്തു കഴിഞ്ഞു.
ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്. നവാഗത സംവിധായകനായ വിനീഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുരളീകൃഷ്ണൻ, ആനന്ദ് മന്മദൻ, കൈലാഷ് എസ് ഭവൻ, സംവിധായകനായ വിനീഷ് വിശ്വനാഥൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ കൂടാതെ ജോണി ആന്റണിയും കുറച്ച് കുട്ടികളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.