വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാരത്തി ശ്രീക്കുട്ടൻ എന്ന ചിത്രം നവംബർ 29ന് പ്രദർശനത്തിനെത്തുന്നു. അപ്പർ പ്രൈമറി ക്ലാസ്സിലെ രണ്ടു കുട്ടികളെ കേന്ദ്രീകരിച്ചു കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബഡ്ജറ്റ് ലാബിൻ്റെ ബാനറിൽ നിശാന്ത് പിള്ള, മുഹമ്മദ് റാഫി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള രസതന്ത്രത്തിലൂടെ ഉരിത്തിരിക്കുന്ന സംഭവങ്ങളും കുട്ടികൾക്കിടയിലെ കിടമത്സരങ്ങളും ഇണക്കവും പിണക്കവുമൊക്കെ ചിത്രത്തിൽ രസകരമായി അവതരിപ്പിക്കുന്നു. ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ALSO READ: മോഹന്‍ലാല്‍ തിരിതെളിച്ചു; മലയാളത്തിന്റെ വമ്പൻ സിനിമക്ക് ശ്രീലങ്കയിൽ തുടക്കം


അജു വർഗീസ്, ജോണി ആൻ്റണി, സൈജുക്കുറുപ്പ്, ജിബിൻ ഗോപിനാഥ്, ആനന്ദ് മന്മഥൻ, രാഹുൽ നായർ, സന്തോഷ് വെഞ്ഞാറമൂട്, രാമചന്ദ്രൻ നായർ, രാജീവ് ഗംഗാമീരാ, ശ്രുതി സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മുരളീകൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ്. എസ്. ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


മനു മഞ്ജിത്ത്, വിനായക് ശശികുമാർ, അഹല്യാ ഉണ്ണികൃഷ്ണൻ എന്നിവരാണ് ​ഗാനങ്ങൾ രചിച്ചിരിക്കുന്നത്. പി.എസ് ജയ ഹരി ​ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നു. അനൂപ് വി. ശൈലജയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിംഗ്- കൈലാഷ് എസ്. ഭവൻ. കലാസംവിധാനം- അനിഷ് ഗോപാലൻ. മേക്കപ്പ്- രതീഷ് പുൽപ്പള്ളി. കോസ്റ്റ്യൂം ഡിസൈൻ- ബ്യൂസി.


ALSO READ: ധ്യാൻ ശ്രീനിവാസന്റെ ഇൻവെസ്റ്റി​ഗേറ്റീവ് കോമഡി ത്രില്ലർ; ചിരിപ്പിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു


ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ദർശ് പിഷാരടി. അസോസിയേറ്റ് ഡയറക്ടർമാർ- ദേവിക, ചേതൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നിസാർ വാഴക്കുളം. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- കിഷോർ പുറക്കാട്ടിരി. പ്രൊഡക്ഷൻ കൺട്രോളർ- ബിജു കടവൂർ. ഫോട്ടോ- ആഷിക്ക്. പിആർഒ- വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.