പ്രസീത വരും വരെ മറ്റൊരു കുട്ടി ആ പാട്ട് പാടി; പരീക്ഷണമെന്നോണം പ്രസീതക്ക് പിന്നെ അവസരം- മണി ചേട്ടൻറെ നാട്ടുകാരിയുടെ ഹിറ്റ് പാട്ടുകളുടെ പിന്നിലെ കഥ
നാടൻ പാട്ടുകളും കലാരൂപങ്ങളും കോർത്തിണക്കിയുള്ള സ്റ്റേജ് ഷോയിൽ 18 ഓളം കലാകാരൻമാരാണ് പങ്കെടുക്കുന്നത്.
നാടൻ പാട്ട് വേദിയിലെ ഏറ്റവും തിളക്കമുള്ള പെൺശബ്ദം ഏത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ മലയാളികൾക്ക് ഉണ്ടാകൂ. പ്രസീത ചാലക്കുടി. നിന്നെക്കാണാൻ എന്നെക്കാളും,കൈതോലപ്പായ വിരിച്ച്,പള്ളിവാള് ഭദ്രവട്ടകം തുടങ്ങി നാട്ടുമൊഴി തേനാവാഹിച്ച ഒരു പിടി ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ചത് പ്രസീതയുടെ ശബ്ദത്തിലൂടെയാണ്.
സ്റ്റേജ് ഷോകൾക്ക് പുറമെ സിനികളിലും പാടിയിട്ടുണ്ട് പ്രസീത. അജഗജാന്തരം എന്ന സിനിമയിലെ 'ഓള്ളുള്ളേരു 'എന്നു തുടങ്ങുന്ന ഗാനം തനിക്ക് വലിയൊരു ബ്രേക്ക് ആണെന്നാണ് പ്രസീത പറയുന്നത്
ഒരു കൂട്ടം കലാകാരൻമാരെ ഉൾപ്പെടുത്തി പതി ഫോക്ക് അക്കാദമി എന്ന നാടക കലാ സംഘത്തിന് രൂപം നൽകി വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ സ്റ്റേജ് ഷോകൾ അവതരിപ്പിക്കുകയാണ് ഇന്ന് പ്രസീതയും സംഘവും.നാടൻ പാട്ടുകളും കലാരൂപങ്ങളും കോർത്തിണക്കിയുള്ള സ്റ്റേജ് ഷോയിൽ 18 ഓളം കലാകാരൻമാരാണ് പങ്കെടുക്കുന്നത്.
മുടിയാട്ടം,മയിലാട്ടം,മലവഴിയാട്ടം,കരകാട്ടം,വട്ടമുടി,ക്ഷേത്രപാലകൻ,തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങളെ അതിന്റെ തനിമയൊട്ടും ചോരാതെ അവതരിപ്പിക്കാനുള്ള ശ്രമമാണ് അക്കാദമിയുടേത്. പ്രസീതയുടെ നിന്നെക്കാണാൻ എന്നെക്കാളും 6 ലക്ഷത്തിലധികം പേരാണ് യൂട്യൂബിൽ മാത്രം ആസ്വദിച്ചത്.
ചാലക്കുടി മടപ്പാട്ടു പറമ്പിൽ ഉണ്ണിച്ചെക്കന്റേും വള്ളിയുടേയും രണ്ട് മക്കളിൽ ഇളയവളായാണ് പ്രസീതയുടെ ജനനം. ചെറുപ്പം മുതലേ പാട്ടിനോടായിരുന്നു കമ്പം. കർഷക തൊഴിലാളിയായ അച്ഛവും അമ്മാവൻ ചാത്തുണ്ണിയുമാണ് നാടൻ പാട്ടുകൾ പ്രസീതക്ക് സമ്മാനിച്ചത്. 2002 ൽ കേരളവർമ്മ കേളേജിൽ ബി എസ് സിക്ക് ചേർന്നപ്പോഴാണ് തന്റെ ജീവിതം മാറി മറിഞ്ഞതെന്ന് പ്രസീത പറയുന്നു. ജനനയന എന്ന സംഘവുമായി ചേരുന്നത് അവിടെ നിന്നായിരുന്നു. കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖൻ ആ സംഘടനയുടെ ഭാഗമായിരുന്നു. നിന്നെ കാണാൻ എന്നെക്കാളും എന്ന ഗാനത്തിന്റെ തുടക്കവും അവിടുന്നായിരുന്നു.
പ്രസീത വരും വരെ മറ്റൊരു കുട്ടിയായിരുന്നു ആ ഗാനം പാടിയിരുന്നത്. പിന്നീട് ഒരു പരീക്ഷണമെന്നോണം പ്രസീതയെ കൊണ്ട് പാടിക്കുകയായിരുന്നു.പാട്ടിനോടുള്ള പ്രണയം കൊണ്ടാണ് ഡിഗ്രി കഴിഞ്ഞ് എം എ ഫോക് ലോർ തിരഞ്ഞെടുത്തതെന്നും പ്രസീത പറയുന്നു. കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഇനി വരുന്നൊരു തലമുറയ്ക്ക് എന്ന ഗാനവും പ്രസീതയുടെ ശബ്ദത്തിലാണ് ആൽബമായി പുറത്തിറങ്ങിയത്. ഫോക് ലോറിൽ എം ഫില്ലും നെറ്റും നേടിയ പ്രസീത പുലയൻ നാടൻ പാട്ടുകൾ എന്ന വിഷയത്തിൽ കേരള കലാമണ്ഡലത്തിൽ പി എച്ച് ഡി പൂർത്തിയാക്കുന്ന തിരക്കിലാണിപ്പോൾ.
16 വർഷങ്ങളായി നാടൻ പാട്ട് രംഗത്ത് പ്രവർത്തിക്കുന്ന ഈ വനിതാ രംഗ്തനത്തിന് കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം അടക്കം നിരവധി അംഗീകരാങ്ങളും ലഭിച്ചിട്ടുണ്ട്.നടനും ഗായകനുമായ മനോജ് പെരുമ്പിലാവാണ് പ്രസീതയുടെ ഭർത്താവ്. കാളിദാസ് ആണ് ഏക മകൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA