എറണാകുളം: അന്തരിച്ച സിനിമ സീരിയൽ ഹാസ്യ താരം സുബി സുരേഷിൻറെ ശവ സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ട നടക്കും. 10 മുതൽ 2 വരെ വരാപ്പുഴ  പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതു ദർശനത്തിന് വെച്ച ശേഷം. 3.00 മണിക്ക് ചേരാനല്ലൂർ സ്മശാനത്തിലായിരിക്കും ചടങ്ങുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ ആലുവയിലെ ആശുപത്രിയിലെ മോർച്ചറിയിലാണ് മൃതദേഹമുള്ളത്.  നപടികൾക്ക് ശേഷം വീട്ടിലേക്ക് എത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. . കൊച്ചിയിലെ രാജ​ഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ 10 മണിക്കായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചാനൽ ഷോകളിലെ അവതാരക കൂടിയായിരുന്നു സുബി.


രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു. മിനി സ്ക്രീനിലും സുബി വേഷമിട്ടിട്ടുണ്ട്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.