Sudheer Sukumaran : `ആണ് പെണ്ണിന്റെ സൗന്ദര്യം ആസ്വദിച്ചില്ലെങ്കിൽ പിന്നെ പെണ്ണില്ല`; സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി സുധീർ സുകുമാരൻ
Sudheer Sukumaran Misogynistic Remarks : പെണ്ണിനെ ദൈവം സൃഷ്ടിച്ചത് ആണിന് നോക്കാൻ വേണ്ടിയല്ലേ, കേറി പിടിച്ചൊന്നും ഇല്ലല്ലോ, റേപ്പ് അറ്റംപറ്റ് നടത്തിയിട്ടില്ലലോ, നോക്കിക്കോട്ടെ, അവൻ നോക്കും ഞാനും നോക്കുമല്ലോ എന്നാണ് പറയാറുള്ളതെന്നും താരം പറഞ്ഞു.
കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങളുമായി മലയാളി സിനിമ താരം സുധീർ സുകുമാരൻ. സുധീർ സുകുമാരൻ ഓൺലൈൻ ചാനലായ കൗമദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തൻറെ നാളിന്റെ പ്രശ്‌നം കൊണ്ടാണെന്ന് തോന്നുന്നു വഴിയെ പോകുന്ന എല്ലാ പ്രശ്‌നവും തന്റെ തലയിൽ വരുമെന്ന് താരം അഭിമുഖത്തിൽ പറഞ്ഞു. ഇന്ന് വരെ ഒരാളോടും മോശമായി പെരുമാറിയിട്ടില്ലെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ പിന്നീട് താരം പറഞ്ഞ കാര്യങ്ങളാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
"കുട്ടി നല്ല ഡ്രസ് ഇട്ടുകൊണ്ട് പോയാൽ ഞാൻ വായ് നോക്കും. വായ് നോക്കുന്നത് എന്റെ ഹോബി ആണ്. നിങ്ങൾ എന്തിനാണ് നന്നായി ഡ്രസ് ചെയ്യുന്നത്? എന്തിനാണ് ലിപ്സ്റ്റിക് ഇടുന്നത്? നിങ്ങൾക്ക് പർദ്ദ ഇട്ട് നടന്നാൽ പോരെ? പെണ്ണുങ്ങൾ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാനാണ്" എന്നാണ് താരം അഭിമുഖത്തിൽ പറയുന്നത്. ഒരു പെണ്ണ് ഒരുങ്ങിവന്നാൽ മറ്റൊരു പെണ്ണിന് അസൂയ മാത്രമേ ഉണ്ടാകുകയുള്ളൂ വെന്നാണ് താരം പറയുന്നത്. കൊള്ളാം നന്നായിട്ടുണ്ടെന്ന് പറഞ്ഞാലും പെണ്ണിന്റെ ഉള്ളിൽ അസൂയ ആയിരിക്കുമെന്നാണ് സുധീർ പറഞ്ഞത്. പെണ്ണെന്നാൽ അതാണെന്നാണ് താരം അഭിപ്രായപ്പെടുന്നത്.
ALSO READ: Prabhas : പ്രഭാസ് കോടികൾ കടമെടുക്കുന്നു? കാരണം തിരഞ്ഞ് സോഷ്യൽ മീഡിയ
ഒരു പെൺ ഒരുങ്ങുന്നത് വേറൊരു പെണ്ണിന് ഇഷ്ടമല്ലെങ്കിലും ആണിന് ഇഷ്ടമാണ് എന്ന് സുധീർ പറഞ്ഞു. "എന്നെ പോലെയുള്ള വായിനോക്കികൾ അത് നോക്കും അത് ആസ്വദിക്കും" എന്നും സുധീർ സുകുമാരൻ പറഞ്ഞു. അങ്ങനെ ആണ് പെണ്ണിന്റെ സൗന്ദര്യം ആസ്വദിച്ചില്ലെങ്കിൽ പിന്നെ പെണ്ണില്ലെന്നാണ് സുധീർ സുകുമാരൻ അഭിപ്രായപ്പെട്ടത്. അങ്ങനെ വായി നോക്കുമ്പോൾ താൻ എന്ത് വായിനോക്കിയാണെന്ന് ആളുകൾ പറയാറുണ്ടെന്നും സുധീർ പറഞ്ഞു. പലരും മറ്റ് നടന്മാരെ കുറിച്ച് കുറ്റം പറയുമ്പോൾ പെണ്ണിനെ ദൈവം സൃഷ്ടിച്ചത് ആണിന് നോക്കാൻ വേണ്ടിയല്ലേ, കേറി പിടിച്ചൊന്നും ഇല്ലല്ലോ, റേപ്പ് അറ്റംപറ്റ് നടത്തിയിട്ടില്ലലോ, നോക്കിക്കോട്ടെ, അവൻ നോക്കും ഞാനും നോക്കുമല്ലോ എന്നാണ് പറയാറുള്ളതെന്നും താരം പറഞ്ഞു.
എന്നാൽ തന്നെ ആരും മനസിലാക്കുന്നില്ലെന്നും താരം പറഞ്ഞു. കാലങ്ങൾ കഴിഞ്ഞ് ഞാൻ നിങ്ങളെ വായിനോക്കിയാലും എന്നെ തെറ്റിദ്ധരിക്കരുതെന്നും താരം അവതാരകയോട് ആവശ്യപ്പെടുന്നുണ്ട്. തന്റെ ഭാര്യയും തന്നോട് കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കാണുമ്പോൾ കാണിച്ച് തരാറുണ്ടെന്നും താരം പറഞ്ഞു. അത്രയും ഫ്രീയായിട്ടുള്ള ഒരു ഭാര്യയെയാണ് തനിക്ക് കിട്ടിയതെന്നും താരം അഭിമുഖത്തിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...