നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറെ ലബ്ധ പ്രതിഷ്ട നേടിയ നടിയാണ് സുകന്യ.തമിഴ്, തെലുങ്കു ഭാഷകളിലും ഏറെ തിളങ്ങിയ നടിയാണ് സുകന്യ. മലയാളത്തിൽ ഏറെ ഹിറ്റായ ചന്ദ്രലേഖ, രക്തസാക്ഷികൾ സിന്ദാബാദ്, തൂവൽക്കൊട്ടാരം, കാണാക്കിനാവ്, സാഗരം സാക്ഷി,ന്നപാത്ര, പ്രേം പൂജാരി തുടങ്ങി ഒട്ടേറെ ചിത്രത്തളിൽ നായികയായിരുന്നു. മലയാളത്തിൽ ഏറെ ജനപ്രീതി നേടിയ കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ എന്നി പരമ്പരകളിലൂടെയും ജനശ്രദ്ധ പിടിച്ചുപറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിനയരംഗം പോലെ കവിതകൾ എഴുതുന്നതിലും സുകന്യ ഏറെ മികവു പുലർത്തിയിരുന്നു'. തമിഴിൽ നിരവധി കവിതകളും രചിച്ചിട്ടുള്ള സുകന്യയെ ഒരു ഗാനരചയിതാവായി മാറ്റിയിരിക്കുകയാണ് പ്രശസ്ത സംവിധായകനായ ടി.എസ്.സുരേഷ് ബാബു. തൻ്റെ പുതിയ ചിത്രമായ ഡി.എൻ.എയിലെ ഗാനമെഴുതിയിരിക്കുന്നത് സുകന്യയാണ്. ഒരു തമിഴ് ഗാനമാണ് സുകന്യ രചിച്ചിരിക്കുന്നത്.


തൻ്റെ കടമറ്റത്തു കത്തനാർ എന്ന പരമ്പരയിൽ അഭിനയിക്കുന്ന അവസരത്തിലാണ് അവർ കവിതയെഴുതുന്ന കാര്യം മനസ്സിലാക്കിയതെന്ന് ടി.എസ്.സുരേഷ് ബാബു പറഞ്ഞു. "തൻ്റെ ഡി.എൻ.എയിൽ ഒരു തമിഴ് ഗാനത്തിൻ്റെ ആവശ്യം വന്നപ്പോൾ താൻ ആദ്യം ചിന്തിച്ചത് മറ്റാരേയുമല്ല, സുകന്യയേയാണ്. ഇക്കാര്യം അവരോട് സംസാരിച്ചപ്പോൾ സന്തോഷത്തോടെ അതു സ്വീകരിക്കുകയായിരുന്നുവെന്ന് സുരേഷ് സാബു പറഞ്ഞു.'


ALSO READ: 'എന്റെ ഫേവറേറ്റ് ആദിയാണ്... JK!'; പ്രേമലു കണ്ട രാജമൗലിയുടെ റിവ്യൂ


''കണ്ണാള്ളനേ... കനാതരും കൺകളേ.... എൻ കണ്ണലേ...... ഉൻ പാർവെയിൽ മിന്നലേ... എന്ന ഗാനമാണിത്. പ്രശസ്ത സംഗീത സംവിധായകൻ ശരത് ഈണമിട്ട ഈ ഗാനം കാർത്തിക്കും ആർച്ചയുമാണ് ആലപിച്ചിരിക്കുന്നത്. യുവനായകൻ അഷ്ക്കർ സൗദാനും ഹന്നാറെജി കോശിയുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. നൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണവും വലിയ മുതൽ മുടക്കുമുള്ള ഈ ചിത്രം പൂർണ്ണമായും ക്രൈം ത്രില്ലറാണ്.


 ചിത്രത്തെ വിശേഷിപ്പിക്കാം. ബാബു ആൻ്റണി, രൺജി പണിക്കർ ,അജു വർഗീസ്: ലഷ്മി റായ്, ഇനിയ, റിയാസ് ഖാൻ ,കോട്ടയം നസീർ, ഇർഷാദ്, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ സുധീർ, ലഷ്മി മേനോൻ തുടങ്ങിയ വലിയൊരു താര നിര ഈ ചിത്രത്തിലുണ്ട്. ഏ.കെ.സന്തോഷിൻ്റേതാണ് തിരക്കഥ. ഛായാഗ്രഹണം -രവിചന്ദ്രൻ. എഡിറ്റിംഗ്- ജോൺ കുട്ടി. നിർമ്മാണ നിർമ്മ ഹണം- അനീഷ് പെരുമ്പിലാവ്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. വാഴൂർ ജോസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.